മാ​ന​ദ​ണ്ഡ ലം​ഘ​ന​ത്തി​നു ക​ർ​ശ​ന ന​ട​പ​ടി: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി
Saturday, April 17, 2021 12:10 AM IST
ക​ൽ​പ്പ​റ്റ: സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ, മാ​സ്ക് കൃ​ത്യ​മാ​യി ധ​രി​ക്കാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്കെ​തിരേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ.​അ​ര​വി​ന്ദ് സു​കു​മാ​ർ അ​റി​യി​ച്ചു. പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​ന്ന​തി​നു പോ​ലീ​സ് സേ​ന​യു​ടെ മൂ​ന്നി​ൽ ഒ​രു ഭാ​ഗ​ത്തെ നി​യോ​ഗി​ക്കും. പൊ​തു വാ​ഹ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ അ​നു​വ​ദി​ക്കി​ല്ല. ക​ട​ക​ൾ, പൊ​തു​വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​വാ​ഹം, മ​ര​ണം, പൊ​തു​യോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തി​രു​ന്നാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും.