സ​ഞ്ചാ​രി​ക​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി പൂത്തുനിൽക്കുന്ന ക​ണി​ക്കൊ​ന്ന
Wednesday, April 14, 2021 12:12 AM IST
പു​ൽ​പ്പ​ള്ളി: ക​ടു​ത്ത വേ​ന​ലി​നെ തു​ട​ർ​ന്ന് വ​ര​ൾ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ന്ന പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ക​ണ്ണി​ന​ഴ​കാ​യി വ്യാ​പ​ക​മാ​യി ക​ണി​ക്കൊ​ന്ന​ക​ൾ പൂ​ത്തു. സാ​ധാ​ര​ണ വി​ഷു​വി​ന് മു​ന്നെ പൂ​ത്തു കൊ​ഴി​യാ​റു​ള്ള ക​ണി​ക്കൊ​ന്ന​ക​ൾ ഒ​രു​മി​ച്ച് പൂ​ത്ത​തോ​ടെ കാ​ന​ന​പാ​ത​യി​ലൂ​ടെ പോ​കു​ന്ന​വ​ർ​ക്ക് മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണ്. പാ​ക്കം കു​റു​വാ ദ്വീ​പ് പാ​ത​യോ​ര​ത്തെ ചെ​ത​ല​യം വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കൊ​ന്ന​ക​ൾ പൂ​ത്തി​രി​ക്കു​ന്ന​ത്. വി​ഷു​വി​ന്‍റെ വ​ര​വ​റി​യി​ച്ചു​കൊ​ണ്ട് വ്യാ​പ​ക​മാ​യി കൊ​ന്ന​ക​ൾ പൂ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് വ​ന​ത്തി​ലും മ​ഞ്ഞ​പ്പൂ​ക്ക​ൾ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ വി​ഷു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഘോ​ഷ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​ന് മു​ന്പ് വി​ഷു​ത്ത​ലേ​ന്ന് കൊ​ന്ന​പ്പൂ​ക്ക​ൾ വ​ന​ത്തി​ൽ നി​ന്നും മ​റ്റും ശേ​ഖ​രി​ച്ച് കെ​ട്ടു​ക​ളാ​ക്കി ടൗ​ണു​ക​ളി​ലെ​ത്തി​ച്ച് വ്യാ​പ​ക​മാ​യി ജി​ല്ല​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. ഫെ​ബ്രു​വ​രി മാ​സ​മാ​വു​ന്പോ​ഴേ​ക്കും പൂ​ത്തു​തു​ട​ങ്ങു​ന്ന കൊ​ന്ന​പ്പൂ​ക്ക​ൾ വി​ഷു​വാ​കു​ന്പോ​ഴേ​ക്കും കൊ​ഴി​യാ​റാ​യി​രു​ന്നു പ​തി​വ്. വി​ഷു​ക്ക​ണി​യൊ​രു​ക്കാ​ൻ കൊ​ന്ന​പ്പൂ​ക്ക​ൾ ല​ഭി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷു​ത്ത​ലേ​ന്ന് പൂ​ക്ക​ളു​ടെ വി​ൽ​പ്പ​ന പൊ​ടി​പൊ​ടി​ക്കു​മാ​യി​രു​ന്നു. ഒ​രു കെ​ട്ട് പൂ​വി​ന് 30 മു​ത​ൽ 50 രൂ​പ വ​രെ​യാ​യി​രു​ന്നു വി​ല​യി​ട്ട് വി​റ്റി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് സ്ഥി​തി​യാ​കെ മാ​റി​യി​രി​ക്കു​ക​യാ​ണ്.
വി​ഷു​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് ത​ന്നെ​യാ​ണ് കൊ​ന്ന​ക​ൾ വ്യാ​പ​ക​മാ​യി പൂ​ത്തി​രി​ക്കു​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്തും തൊ​ടി​ക​ളി​ലു​മെ​ല്ലാം ത​ന്നെ ഇ​ത്ത​വ​ണ കൊ​ന്ന​ക​ൾ പൂ​ത്ത് നി​ൽ​ക്കു​ക​യാ​ണ്. വേ​ന​ൽ ക​ന​ത്ത​തോ​ടെ വ​ന​മേ​ഖ​ല​യി​ലെ മ​ര​ങ്ങ​ളെ​ല്ലാം ഇ​ല​ക​ൾ പൊ​ഴി​ച്ച് തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. കാ​ട്ടു​പാ​ത​ക​ൾ നി​റ​യെ ക​രി​യി​ല​ക്കൂ​ന്പാ​ര​ങ്ങ​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യ വ​ന​ത്തി​ന് അ​ഴ​കാ​യി കൊ​ന്ന​ക​ൾ മ​ഞ്ഞ നി​റ​മ​ണി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്. പാ​ക്കം കു​റു​വാ ദ്വീ​പ് പാ​ത​യോ​ര​ത്ത് പു​ത്തു നി​ൽ​ക്കു​ന്ന ക​ണി​ക്കൊ​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് മ​നം കു​ളി​ർ​പ്പി​ക്കു​ന്ന കാ​ഴ​ച​യാ​ണ്.