വേ​ന​ൽ​മ​ഴ വ​ന്യ​ജീ​വി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി
Tuesday, April 13, 2021 11:21 PM IST
ക​ൽ​പ്പ​റ്റ: മീ​ന​ച്ചൂ​ടി​ൽ കാ​ടും നാ​ടും വേ​വു​ന്ന​തി​നി​ടെ വ​യ​നാ​ട്ടി​ൽ പെ​യ്ത വേ​ന​ൽ​മ​ഴ വ​ന്യ​ജി​വി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യി. ശ​ക്ത​മാ​യ വേ​ന​ൽ​മ​ഴ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ല​ഭി​ച്ച​ത്. എ​ന്നാ​ൽ പു​ൽ​പ്പ​ള്ളി ഉ​ൾ​പ്പെ​ടെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​നം മൂ​ടി​ക്കെ​ട്ടി​യെ​ങ്കി​ലും മ​ഴ പെ​യ്തി​ല്ല. വ​ന​മേ​ഖ​ല​യി​ൽ പെ​യ്ത മ​ഴ കാ​ട്ടു​തീ ഭീ​ഷ​ണി ഒ​ര​ള​വോ​ളം ഒ​ഴി​വാ​കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യി.

വ​യ​നാ​ട​ൻ വ​ന​ങ്ങ​ളി​ൽ ആ​ന​ക​ളും കാ​ട്ടി​ക​ളും നി​ല​വി​ൽ നി​ര​വ​ധി​യാ​ണ്. വേ​ന​ൽ ക​ന​ത്ത​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ മു​തു​മ​ല, ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര, നാ​ഗ​ർ​ഹോ​ള വ​ന​ങ്ങ​ളി​ൽ​നി​ന്നു ത​ത്കാ​ല വാ​സ​ത്തി​നു എ​ത്തി​യ​താ​ണ് ഇ​വ​യി​ൽ അ​ധി​ക​വും. വേ​ന​ൽ തു​ട​ങ്ങു​ന്പോ​ഴേ പ​ച്ച​പ്പ് ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ് ജി​ല്ല​യോ​ടു ചേ​ർ​ന്നു​ള്ള ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് വ​ന​ങ്ങ​ൾ. അ​ടി​ക്കാ​ട് ഉ​ണ​ങ്ങി ഭ​ക്ഷ​ണ​ത്തി​നും ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റി വെ​ള്ള​ത്തി​നും ക്ഷാമം ​അ​നു​ഭ​വ​പ്പെ​ടു​ന്പോ​ഴാ​ണ് ഇ​ത​ര സം​സ്ഥാ​ന വ​ന​ങ്ങ​ളി​ൽ​നി​ന്നു ജി​ല്ല​യി​ലേ​ക്കു സ​സ്യാ​ഹാ​രി​ക​ളാ​യ വ​ന്യ​ജീ​വി​ക​ളു​ടെ വ​ര​വ്. വ​യ​നാ​ട​ൻ വ​ന​ത്തി​ന്‍റെ പ​ച്ച​പ്പി​ൽ അ​ഭ​യം തേ​ടു​ന്ന ഇ​വ മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ന്തം ആ​വാ​സ വ്യ​വ​സ്ഥ​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്.

കൊ​ടി​യ വ​ര​ൾ​ച്ച​ക്കാ​ല​ത്തു മാ​ത്ര​മാ​ണ് വ​യ​നാ​ട​ൻ വ​ന​ത്തി​ൽ അ​ടി​ക്കാ​ട് നി​ശേ​ഷം ഉ​ണ​ങ്ങു​ന്ന​തും ജ​ല​സ്രോ​ത​സു​ക​ൾ വ​റ്റു​ന്ന​തും.

ഏ​ഷ്യ​ൻ ആ​ന​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ആ​വാ​സ​വ്യ​വ​സ്ഥ​യാ​യ നീ​ല​ഗി​രി ജൈ​വ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് 344.4 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള
വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം.

വ​ന്യ​ജീ​വി സ​ങ്കേ​ത​വും 214.94 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള വ​ട​ക്കേ വ​ട​ക്കേ വ​യ​നാ​ട് വ​നം ഡി​വി​ഷ​നും 347.5 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് വ​യ​നാ​ട​ൻ വ​നം.
വേ​ന​ൽ മ​ഴ തു​ട​രെ പെ​യ്ത് വ​ന​ത്തി​ൽ ഇ​ളം പു​ല്ലി​ന്‍റെ ല​ഭ്യ​ത വ​ർ​ധി​ക്കു​ന്ന​ത് ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം കു​റ​യു​ന്ന​തി​നും സ​ഹാ​യ​ക​മാ​കും. പ​ല​പ്പോ​ഴും ഭ​ക്ഷ​ണ​വും വെ​ള്ള​വും തേ​ടി​യു​ള്ള യാ​ത്ര​യി​ലാ​ണ് ആ​ന​ക​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.