ക​ള്ള ടാ​ക്സി​ക​ൾ ത​ട​യാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണം: എ​ഐ​ടി​യു​സി
Tuesday, April 13, 2021 11:20 PM IST
മാനന്തവാടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ക​ള്ള ടാ​ക്സി​ക​ൾ നി​രോ​ധി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണ​മെ​ന്ന്് വ​യ​നാ​ട് ജി​ല്ലാ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി (എ​ഐ​ടിയു​സി) ആ​വ​ശ്യ​പ്പെ​ട്ടു. റി​സോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ടാ​ക്സി​ക്ക് പ​ക​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
ഇ​ത്ത​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ള്ള ടാ​ക്സി​ക​ൾ പൊ​തു ജ​ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ ത​യാ​റാ​വ​ണം. ഇ​ത്ത​രം വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ ഇ​ൻ​ഷ്വറ​ൻ​സ് പ​രി​ര​ക്ഷ പോ​ലും യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കി​ല്ല. ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ക​ള്ള ടാ​ക്സി​ക​ൾ വ​ഴി​യി​ൽ ത​ട​യു​മെ​ന്നും യാ​ത്ര​ക്കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​തൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​ണ്ടാ​വി​ല്ല എ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, പി.​വി. വേ​ണു​ഗോ​പാ​ൽ, ഫ്രാ​ൻ​സി​സ്, ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.