വീ​ണ്ടും പ്ര​തീ​ക്ഷ​യു​ടെ ഉ​ദ​യം
Monday, April 12, 2021 12:42 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ​നി​ന്നു ആ​രെ​ല്ലാം നി​യ​മ​സ​ഭ​യി​ലെ​ത്തു​മെ​ന്നും അ​ടു​ത്ത സ​ർ​ക്കാ​ർ ഏ​തു മു​ന്ന​ണി രൂ​പീ​ക​രി​ക്കു​മെ​ന്നും അ​റി​യാ​ൻ ആ​ഴ്ച​ക​ൾ ബാ​ക്കി​നി​ൽ​ക്കേ പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ചു​രം ബ​ദ​ൽ റോ​ഡ് വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ ഉ​ദി​ച്ചു​യ​രു​ന്നു. ഏ​തു മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും ബ​ദ​ൽ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ജി​ല്ല​യി​ലു​ള്ള​വ​ർ. ത​ട​സം നീ​ക്കി ബ​ദ​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന​തു ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്.
വ​യ​നാ​ടി​നെ കോ​ഴി​ക്കോ​ട് ജി​ല്ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ചു​ര​മി​ല്ലാ​പ്പാ​ത. ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം വി​ട്ടു​കൊ​ടു​ക്കാ​ത്ത​താ​ണ് റോ​ഡ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ത​ട​സം. വ​ന​ത്തി​ലൂ​ടെ റോ​ഡ് വെ​ട്ടു​ന്ന​തി​ൽ കേ​ന്ദ്രാ​നു​മ​തി നേ​ടു​ന്ന​തി​നു മാ​റി​മാ​റി​വ​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഭാ​ഗ​ത്തു ഇ​തു​വ​രെ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ല്ല. കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി റോ​ഡു​പ​ണി​ക്കാ​വ​ശ്യ​മാ​യ വ​ന​ഭൂ​മി ല​ഭ്യ​മാ​ക്കാ​ൻ വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി​ക്കും ക​ഴി​ഞ്ഞി​ല്ല. ഈ ​അ​വ​സ്ഥ​യ്ക്കു ഇ​നി​യെ​ങ്കി​ലും മാ​റ്റ​മാ​കു​മെ​ന്നു ജ​നം ക​രു​തു​ന്നു.
വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ ചി​ര​കാ​ല സ്വ​പ്ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് റോ​ഡ്. താ​മ​ര​ശേ​രി ചു​ര​ത്തി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി ജ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ഈ ​പാ​ത​യ്ക്കാ​യു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കു 1979ലാ​ണ് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ലും പൂ​ഴി​ത്തോ​ടും തു​ട​ക്ക​മാ​യ​ത്. 1989ൽ ​വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി. റോ​ഡ് നി​ർ​മി​ക്കു​ന്പോ​ൾ 52 ഏ​ക്ക​ർ വ​നം ന​ഷ്ട​മാ​കും. ഇ​ക്കാ​ര്യം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ​ക​രം 104 ഏ​ക്ക​റി​ൽ വ​ന​വ​ത്ക​ര​ണം ന​ട​ത്ത​ണ​മെ​ന്നു വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ അ​ന്ന​ത്തെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ.​കെ.ബാ​വ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പൂ​ഴി​ത്തോ​ട്, പ​ടി​ഞ്ഞാ​റ​ത്ത​റ ഭാ​ഗ​ങ്ങ​ളി​ൽ 52 വീ​തം ഏ​ക്ക​ർ ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഇ​ത​നു​സ​രി​ച്ച് ത​രി​യോ​ട് വി​ല്ലേ​ജി​ൽ 15-ഉം ​വെ​ള്ള​മു​ണ്ട വി​ല്ലേ​ജി​ൽ നാ​ലും കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജി​ൽ 33-ഉം ​ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 52-ഉം ​ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​നു കൈ​മാ​റി. വൈ​കാ​തെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചെ​ന്പ​നോ​ട-​പൂ​ഴി​ത്തോ​ടു ഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ടു ഭാ​ഗ​ത്തും റോ​ഡു​പ​ണി തു​ട​ങ്ങി. മു​ള്ള​ൻ​ക​ണ്ടി പാ​ലം പ​ണി​യും ന​ട​ത്തി. എ​ന്നാ​ൽ പ​ക​രം ഭൂ​മി ന​ൽ​കി പ​തി​റ്റാ​ണ്ടു​ക​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​വൃ​ത്തി​ക്കാ​യി വ​ന​ഭൂ​മി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ല്ല. റെ​യി​ൽ, വ്യോ​മ ഗ​താ​ഗ​ത സൗ​ക​ര്യം ജി​ല്ല​യി​ൽ ഇ​ല്ല. വ​യ​നാ​ടി​ന്‍റെ ഭൂ​വി​സ്തൃ​തി​യി​ൽ 35 ശ​ത​മാ​നം വ​ന​മാ​ണ്. ഇ​ക്കാ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡ് വി​ഷ​യ​ത്തി​ൽ അ​ടു​ത്ത സ​ർ​ക്കാ​ർ അ​തി​ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന അ​ഭി​പ്രാ​യ​ത്തി​ലാ​ണ് വ​യ​നാ​ട്ടു​കാ​രി​ൽ പ​ല​രും.