ചീ​ര​വ​യ​ലി​ൽ ഇ​റ​ങ്ങു​ന്പോ​ൾ സൂ​ക്ഷി​ക്ക​ണം; ഷോ​ക്ക​ടി​ക്കും
Monday, April 12, 2021 12:42 AM IST
പ​ന​മ​രം: പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം​വാ​ർ​ഡി​ൽ​പ്പെ​ട്ട ചീ​ര​വ​യ​ലിലൂടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​ത ലൈ​ൻ മ​നു​ഷ്യ​ർ​ക്കും വ​ന്യ​ജീ​വി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി. ഒ​ത്ത ഉ​യ​ര​മു​ള്ള​യാ​ൾ ന​ട​ന്നു​പോ​യാ​ൽ ത​ല​യി​ൽ മു​ട്ടു​ന്ന വി​ധ​ത്തി​ൽ താ​ഴ്ന്നു​കി​ട​ക്കു​ക​യാ​ണ് പ​ല സ്ഥ​ല​ത്തും വൈ​ദ്യു​ത​ക്ക​ന്പി​ക​ൾ. ചെ​രി​ഞ്ഞാ​ണ് പോ​സ്റ്റു​ക​ളി​ൽ പ​ല​തി​ന്‍റെ​യും നി​ൽ​പ്. ശ​ക്ത​മാ​യി കാ​റ്റ​ടി​ച്ചാ​ൽ മ​റി​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ചി​ല പോ​സ്റ്റു​ക​ൾ. ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു കെഎ​സ്ഇ​ബി ഓ​ഫീ​സി​ൽ പ​ല​വ​ട്ടം പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല. ഒ​രു ത​വ​ണ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി​യ പ്ര​ശ്ന​പ​രി​ഹാ​രം വെ​റു​തെ​യാ​യി.
നെ​യ്ക്കു​പ്പ സി​എം കോ​ള​ജി​നു സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്നാ​ണ് ചീ​ര​വ​യ​ലി​ൽ വൈ​ദ്യു​തി എ​ത്തു​ന്ന​ത്. നെ​യ്ക്കു​പ്പ​യി​ൽ​നി​ന്നു തോ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ചീ​ര​വ​യ​ലി​ലേ​ക്കു ലൈ​ൻ വ​ലി​ച്ച​ത്. വ​യ​ലി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നാ​ണ് താ​ഴ്ന്നു​കി​ട​ക്കു​ന്ന​ത്. 20 വ​ർ​ഷം മു​ന്പാ​ണ് ചീ​ര​വ​യ​ലി​ൽ വൈ​ദ്യു​തീ​ക​ര​ണം ന​ട​ന്ന​ത്. 100 മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തി​ലാ​ണ് പ​ല പോ​സ്റ്റു​ക​ളും സ്ഥാ​പി​ച്ച​ത്. ഇ​താ​ണ് ലൈ​ൻ അ​പ​ക​ട​ക​ര​മാം​വി​ധം താ​ഴ്ന്നു​കി​ട​ക്കാ​ൻ കാ​ര​ണം.​ലൈ​ൻ താ​ഴ്ന്നു​കി​ട​ക്കു​ന്ന​തി​നാ​ൽ വ​യ​ലി​ൽ ജോ​ലി ചെ​യ്യാ​ൻ ഭ​യ​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ. കൃ​ഷി​ചെ​യ്ത വാ​ഴ​ക​ളു​ടെ ത​ല​പ്പു​ക​ൾ ലൈ​നി​നേ​ക്കാ​ൾ ഒ​ന്ന​ര​മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലാ​ണ്.
കാ​ട്ടാ​ന​ശ​ല്യ​മു​ള്ള പ്ര​ദേ​ശ​മാ​ണ് ചീ​ര​വ​യ​ൽ. ആ​ന​ക​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ മു​ന്പ് പ്ര​ദേ​ശ​വാ​സി​യു​ടെ പ​ശു വ​യ​ലി​ൽ ഷോ​ക്കേ​റ്റ് ച​ത്തി​രു​ന്നു. പ​ശു​വി​നെ അ​ഴി​ക്കാ​ൻ പോ​യ വീ​ട്ട​മ്മ ഭാ​ഗ്യ​ത്തി​നാ​ണ് ര​ക്ഷ​പ്പെട്ട​ത്. തോ​ട്ട​ത്തി​ലൂ​ടെ​യു​ള്ള ചീ​ര​വ​യ​ലി​ൽ വൈ​ദ്യു​തി ത​ട​സ​വും പ​തി​വാ​ണ്. ക​മു​കി​ന്‍റെ പാ​ള വീ​ണാ​ണ് പ​ല​പ്പോ​ഴും ത​ട​സം. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് പ്ര​ദേ​ശ​ത്ത് നാ​ലു​ദി​വ​സ​മാ​ണ് തു​ട​ർ​ച്ച​യാ​യി വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്. ലൈ​ൻ അ​പ​ക​ട​ര​ഹി​ത​മാ​ക്കു​ന്ന​തി​നു ന​ട​പ​ടി വൈ​കി​യാ​ൽ കെഎസ്ഇ​ബി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ചീ​ര​വ​യ​ൽ നി​വാ​സി​ക​ൾ.