മാ​യം ചേ​ർ​ത്ത ചാ​യ​പ്പൊ​ടി വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി
Saturday, April 10, 2021 12:46 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും മാ​യം​ചേ​ർ​ത്ത ചാ​യ​പ്പൊ​ടി വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നു എ​ത്തു​ന്ന​വ​രും മ​റ്റും മാ​യം​ക​ല​ർ​ന്ന പൊ​ടി വാ​ങ്ങി വ​ഞ്ചി​ത​രാ​കു​ക​യാ​ണ്.
പു​ളി​ങ്കു​ര​പ്പൊ​ടി, മ​ര​പ്പൊ​ടി തു​ട​ങ്ങി​യ​വ​യാ​ണ് ചാ​യ​പ്പൊ​ടി​യി​ൽ ക​ല​ർ​ത്തു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം മ​തി​യാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ത്ത​തു ചാ​യ​പ്പൊ​ടി​യി​ൽ മാ​യം ക​ല​ർ​ത്തു​ന്ന​വ​ർ​ക്കു സൗ​ക​ര്യ​മാ​കു​ക​യാ​ണ്. ഗു​ണ​നി​ല​വാ​ര​ത്തി​ൽ നീ​ല​ഗി​രി ചാ​യ​പ്പൊ​ടി​ക്കു​ള്ള പ്ര​ശ​സ്തി​ക്കു അ​രു​താ​യ്മ ക​ള​ങ്ക​മാ​കു​ക​യാ​ണ്. നീ​ല​ഗി​രി​യി​ൽ 55,000 ഹെ​ക്ട​റി​ലാ​ണ് തേ​യി​ല​ക്കൃ​ഷി.
16 സ​ഹ​ക​ര​ണ ഫാ​ക്ട​റി​ക​ളും നൂ​റി​ൽ​പ​രം സ്വ​കാ​ര്യ ഫാ​ക്ട​റി​ക​ളും ജി​ല്ല​യി​ലു​ണ്ട്. ഫാ​ക്ട​റി​ക​ളി​ൽ​നി​ന്നു വി​പ​ണി​യി​ലെ​ത്തു​ന്ന ചാ​യ​പ്പൊ​ടി​യി​ലാ​ണ് മാ​യം ചേ​ർ​ക്കു​ന്ന​ത്.