പ​ശു​ക്കി​ടാ​വി​നെ വ​ന്യ​മൃ​ഗം കൊ​ന്നു​തി​ന്നു; പ​ശു​വി​നെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു
Monday, March 8, 2021 11:59 PM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​തി​രേ​രി വെ​ള്ള​രി​പ്പാ​ലം മ​ണ​ക്കാ​ട്ട് ഫ്രാ​ൻ​സി​സി​ന്‍റെ പ​ശു​ക്കി​ടാ​വി​നെ വ​ന്യ​മൃ​ഗം കൊ​ന്നു​തി​ന്നു. സ​മീ​പ​ത്തെ തോ​ട്ട​ത്തി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു പോ​യാ​ണ് പ​ശു​ക്കി​ടാ​വി​നെ ഭ​ക്ഷി​ച്ച​ത്. 10 മാ​സം പ്രാ​യ​മു​ള്ള കി​ടാ​വി​നെ​യാ​ണ് കൊ​ന്ന​ത്. തൊ​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ശു​വി​നെ​യും വ​ന്യ​മൃ​ഗം ആ​ക്ര​മി​ച്ചു. പ​ശു​വി​ന്‍റെ ദേ​ഹ​ത്ത് ക​ടി​യേ​റ്റ​തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ട്. മു​റി​വി​ന്‍റെ സ്വ​ഭാ​വ​വും വ്യ​ക്ത​മാ​യ കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ട​തി​ൽ ക​ടു​വ​യാ​ണ് പ​ശു​ക്ക​ളെ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.
പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​വ​യെ ക​ണ്ട​താ​യും പ​റ​യു​ന്നു​ണ്ട്. തൊ​ട്ട​ടു​ത്ത വ​യ​ലി​ലൂ​ടെ സ​മീ​പ​ത്തെ കു​ന്നി​ൻ മു​ക​ളി​ൽ എ​ത്തി​ച്ച് പ​കു​തി ഭ​ക്ഷി​ച്ച് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​രി​സ​ര​ത്തെ​ല്ലാം ക​ടു​വ​യു​ടേ​തി​ന് സ​മാ​ന​മാ​യ വ​ലി​യ കാ​ൽ​പ്പാ​ടു​ക​ൾ ദൃ​ശ്യ​മാ​ണ്. പ​രി​സ​ര​ത്തെ ഒ​രു വി​ദ്യാ​ർ​ത്ഥി​യും കൃ​ഷി​ക്കാ​ര​നും രാ​വി​ലെ ക​ടു​വ​യെ ക​ണ്ട​താ​യും വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ച്ച​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ​മീ​പ​ത്ത് വ​ന​മേ​ഖ​ല ഇ​ല്ലാ​തി​രു​ന്നി​ട്ടും ഇ​ത്ത​ര​മൊ​രു സം​ഭ​വം നാ​ട്ടു​കാ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​വി​ടെ നി​ന്നും മാ​റി വാ​ളാ​ട് ഭാ​ഗ​ത്ത് അ​ടു​ത്തി​ടെ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു.