സീ​റ്റ് ഉ​റ​പ്പി​ച്ചു വി​ശ്വ​നാ​ഥ​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ സ്ഥാ​നം രാ​ജി​വ​ച്ചു
Monday, March 8, 2021 11:59 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ആ​രെ​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​എം പ​റ​യു​ന്പോ​ഴും സീ​റ്റ് ഉ​റ​പ്പി​ച്ച് എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ. അ​ടു​ത്ത​യി​ടെ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും രാ​ജി​വെ​ച്ച കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി​ശ്വ​നാ​ഥ​ൻ സി​പി​എ​മ്മി​ൽ ചേ​രാ​ൻ തീ​രു​മാ​നി​ച്ച​താ​യി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
അ​തി​ന് മു​ന്നോ​ടി​യാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സ്ഥാ​നം ഇ​ന്ന​ലെ രാ​ജി​വെ​ച്ചു. രാ​ജി​ക്ക​ത്ത് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി. സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വ​നാ​ഥ​ന് ബ​ത്തേ​രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​ർ​ബ​ൻ ബാ​ങ്ക് ഡ​യ​റ​ക്ട​ർ സ്ഥാ​നം രാ​ജി​വെ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു.
സ്വ​ന്തം നി​ല​യി​ലാ​ണ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് നി​ന്ന​തും വി​ജ​യി​ച്ച​തും. അ​തു​കൊ​ണ്ടു​ത​ന്നെ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് ആ​ലോ​ചി​ക്കും. ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വീ​തം വെ​യ്പും ക​ല​ഹ​വും പാ​ർ​ട്ടി​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യ എം​എ​ൽ​എ​ക്ക് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ന്പി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല.
കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ജി​ല്ലാ നേ​തൃ​ത്വ​മാ​ണ്. ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത രാ​ഹു​ൽ​ഗാ​ന്ധി കേ​ര​ള​ത്തി​ൽ വ​ന്ന് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. ജ​ന​വി​രു​ദ്ധ താ​ത്പ​ര്യ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സ് പി​ന്തു​ട​രു​ന്ന​ത്.
കേ​ര​ള​ത്തി​ലെ ഭ​ര​ണം ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക്കൊ​ത്ത് വ​ള​ർ​ന്നു​വെ​ന്ന​ത് വ​സ്തു​ത​യാ​ണെ​ന്നും വി​ശ്വ​നാ​ഥ​ൻ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം നേ​താ​ക്ക​ളാ​യ സി.​കെ. സ​ഹ​ദേ​വ​ൻ, വി.​വി. ബേ​ബി, സു​രേ​ഷ് താ​ളൂ​ർ, പി.​കെ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.