കും​ഭാ​മ്മ​യ്ക്ക് വ​നി​താദി​ന​ത്തി​ൽ ആ​ദ​ര​വ്
Monday, March 8, 2021 11:58 PM IST
കൂ​ളി​വ​യ​ൽ: സൈ​ൻ ഡി​ഡി​യു​ജി​കെ​വൈ ട്രെ​യ്നിം​ഗ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ വ​യ​നാ​ട്ടി​ലെ ജൈ​വ ക​ർ​ഷ പോ​രാ​ളി കും​ഭാ​മ്മ​യെ ആ​ദ​രി​ച്ചു.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ വെ​ള്ള​മു​ണ്ട കൊ​ല്ലി​യി​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ കും​ഭാ​മ ഇ​തി​ന​കം വാ​രി​ക്കൂ​ട്ടി​യ​ത് നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളാ​ണ്. സൈ​ൻ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ റാ​ഷി​ദ് ഗ​സാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​സിം ഗ​സ്‌​സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ വ​നി​താ ദി​ന സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ എ​ഡി​എം​സി വാ​സു​പ്ര​ദീ​പ്, ഡി​പി​എം ജു​ബി​ൻ, നൗ​ഫ​ൽ ഗ​സ്‌​സാ​ലി, സ​റീ​ന, അ​ജീ​ഷ ഷാ​ജി, പി.​എം. ശ്രീ​രൂ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഡോ​ക്യൂ​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, ജൈ​വ പ​ച്ച​ക്ക​റി വി​ത​ര​ണം, മാ​ഗ​സീ​ൻ പ്ര​കാ​ശ​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.