ക​ട​ന്നു​പോ​യ​ത് ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന്‍റെ അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ: പി.​പി. ആ​ലി
Sunday, March 7, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ട​ന്നു​പോ​യ​ത് ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന്‍റെ അ​ഞ്ചു​വ​ർ​ഷ​ങ്ങ​ളാ​ണെ​ന്നു കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം പി.​പി. ആ​ലി. മ​ണ്ഡ​ല​ത്തി​ൽ 2,400ല​ധി​കം കോ​ടി രൂ​പ​യു​ടെ വി​ക​സ​നം എ​ത്തി​യെ​ന്നു അ​വ​കാ​ശ​പ്പെ​ടു​ന്ന സി​പി​എ​മ്മും സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ​യും ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കു​ക​യാ​ണ്.

ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യു​ള്ള സ്ഥി​ര​നി​ർ​മാ​ണം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​മെ​ന്നു ഉ​റ​പ്പു​വ​രു​ത്താ​ൻ​പോ​ലും എം​എ​ൽ​എ​യ്ക്കു ക​ഴി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു, അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ആ​ദ്യം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​വ​ർ ഇ​പ്പോ​ൾ ത​ല കു​ന്പി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ താ​ത്കാ​ലി​ക​മാ​യി തു​ട​ങ്ങി​യ​തും ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​നാ​ണ്.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 500 രൂ​പ കൂ​ലി എ​ന്ന വാ​ഗ്ദാ​നം പാ​ലി​ക്കാ​ൻ സ​ർ​ക്കാ​രി​നാ​യി​ല്ല. അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ കൂ​ലി​യി​ൽ 51 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് വ​രു​ത്തി​യ​ത്. തോ​ട്ടം ഉ​ട​മ​ക​ൾ​ക്കൊ​പ്പ​മാ​ണ് സ​ർ​ക്കാ​ർ നി​ല​കൊ​ണ്ട​ത്. ആ​ദി​വാ​സി​ക​ൾ​ക്കു​ള്ള ഭൂ​മി വി​ത​ര​ണം, പ്ര​കൃ​തി​ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സം എ​ന്നി​വ​യി​ലും സ​ർ​ക്കാ​ർ വ​ഞ്ച​ന​കാ​ട്ടി.

മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 7,000 കോ​ടി രൂ​പ​യു​ടെ വ​യ​നാ​ട് പാ​ക്കേ​ജ് ത​ട്ടി​പ്പാ​ണ്. കാ​പ്പി​ക്കു​രു കി​ലോ​ഗ്രാ​മി​നു 90 രൂ​പ താ​ങ്ങു​വി​ല​യി​ൽ സം​ഭ​രി​ക്കു​മെ​ന്നു പ​റ​ഞ്ഞും ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണ്. ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്നും ആ​ലി പ​റ​ഞ്ഞു.