യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Tuesday, March 2, 2021 11:46 PM IST
പു​ൽ​പ്പ​ള്ളി: ജി​ല്ല​യി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നും പൊ​തു​യോ​ഗ​വും പ​ട്ടാ​ണി​ക്കു​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​എ. അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നീ​ർ ആ​ച്ചി​ക്കു​ള​ത്ത്, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ജി​സ്റ മു​നീ​ർ, പി.​കെ. വി​ജ​യ​ൻ, മേ​ഴ്സി ബെ​ന്നി, വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു.

സ്ത്രീ​ക​ൾ​ക്കു യോ​ഗ പ​രി​ശീ​ല​നം

ക​ൽ​പ്പ​റ്റ: കൈ​നാ​ട്ടി പ​ദ്മ​പ്ര​ഭ പൊ​തു​ഗ്ര​ന്ഥാ​ല​യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കാ​യി യോ​ഗ പ​രി​ശീ​ല​നം തു​ട​ങ്ങു​ന്നു. ഗ്ര​ന്ഥാ​ല​യ​വും ശി​വാ​ന​ന്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് യോ​ഗ​യും ചേ​ർ​ന്നാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ഞ്ചി​നു രാ​വി​ലെ 7.30നു ​തു​ട​ങ്ങും. ജീ​ഷ്മ ര​ഞ്ജി​ത്താ​ണ് പ​രി​ശീ​ല​ക. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 15 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഫോ​ണ്‍: 9633760063.