സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി
Monday, March 1, 2021 12:05 AM IST
ക​ൽ​പ്പ​റ്റ:​പാ​ച​ക​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ(​എ​ച്ച്എം​എ​സ്) നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. സ്കൂ​ൾ പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ൻ​സി തൊ​ഴി​ലാ​ളി​ക​ളാ​ക്കു​ക, വേ​ത​നം വ​ർ​ധി​പ്പി​ക്കു​ക, വേ​ത​ന​ക്കൂ​ടി​ശി​ക അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. എ​ച്ച്എം​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ഒ. ദേ​വ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ബാ​ല​ഗോ​പാ​ല​ൻ, എ. ​ഷേ​ർ​ലി, സി. ​ഫി​ലോ​മി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ​രാ​ന​ന്ത​രം വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സം​ഘ​ട​നാ​നേ​താ​ക്ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്കും വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.