പ്ര​ബ​ന്ധ​ര​ച​ന: അ​ർ​ച്ച​ന മ​നോ​ജി​നു ഒ​ന്നാം സ്ഥാ​നം
Saturday, February 27, 2021 11:14 PM IST
ക​ൽ​പ്പ​റ്റ: സു​സ്ഥി​ര വി​ക​സ​ന കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ്ര​ബ​ന്ധ​ര​ച​നാ​മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി ലേ​ഡി ശ്രീ​റാം കോ​ള​ജ് ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി പു​ൽ​പ്പ​ള്ളി ക​ള​നാ​ടി​ക്കൊ​ല്ലി കാ​ര്യം​പ​തി അ​ർ​ച്ച​ന മ​നോ​ജ് ഒ​ന്നാം സ്ഥാ​നം നേ​ടി. ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി ഹി​ന്ദു കോ​ള​ജ് ബി​എ എ​ക്ക​ണോ​മി​ക്സ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി ബ​ത്തേ​രി ഫെ​യ​ർ​ലാ​ൻ​ഡ് വ​ട​ക്കേ​തി​ൽ വി. ​മു​ഹ​മ്മ​ദ് യാ​സീ​നാ​ണ് ര​ണ്ടാം സ്ഥാ​നം. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലെ ര​ണ്ടാം​വ​ർ​ഷ എം​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​നി മാ​ന​ന്ത​വാ​ടി ചാ​മ​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ദേ​വി​ക പ്ര​കാ​ശ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ലെ ര​ണ്ടാം വ​ർ​ഷ എം​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​നി മീ​ന​ങ്ങാ​ടി മാ​നി​കാ​വ് തോ​ട്ടും​പു​റ​ത്ത് ടി.​ജി. അ​ഞ്ജു, ന​ട​വ​യ​ൽ സി​എം കോ​ള​ജ് ഒ​ന്നാം​വ​ർ​ഷ എം​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​നി കൊ​യി​ലേ​രി പ​യ്യം​ന്പ​ള്ളി പു​ത്തു​പ​റ​ന്പി​ൽ പി.​ആ​ർ. ശ​ര​ണ്യ, മീ​ന​ങ്ങാ​ടി സെ​ന്‍റ് ഗ്രി​ഗോ​റി​യ​സ് ബി​എ​ഡ് കോ​ള​ജ് ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി പ​ടി​ഞ്ഞാ​റ​ത്ത​റ പു​തു​ശേ​രി​ക്ക​ട​വ് ഇ.​എ. മു​ജീ​ബ്റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ൾ​ക്ക് എ ​ഗ്രേ​ഡ് ല​ഭി​ച്ചു.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​നം നേ​ടി​യ​വ​ർ​ക്ക് യ​ഥാ​ക്ര​മം 7,500, 5,000, 3,000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. എ ​ഗ്രേ​ഡ് നേ​ടി​യ​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും.