ഗോ​ദാ​വ​രി കോ​ള​നി വാ​സി​ക​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി
Saturday, February 27, 2021 12:17 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഗോ​ദാ​വ​രി കോ​ള​നി നി​വാ​സി​ക​ൾ സ​ബ് ക​ള​ക്ട​ർ ഓ​ഫീ​സി​നു മു​ന്പി​ൽ​കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. വ​ന​ഭൂ​മി കൈ​യ്യേ​റി കു​ടി​ൽ കെ​ട്ടി 18 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന ത​ല​പ്പു​ഴ ഗോ​ദ​വ​രി കോ​ള​നി​യി​ലെ 60 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൗ​തി​ക സ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ള​നി​നി​വാ​സി​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യി മാ​ന​ന്ത​വാ​ടി സ​ബ് ക​ള​ക്ട​ർ ഒ​ഫീ​സി​ന് മു​ന്നി​ൽ സ​മ​ര​വു​മാ​യി എ​ത്തി​യ​ത്.
ഗോ​ദാ​വ​രി കോ​ള​നി​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, താ​മ​സ ഭൂ​മി​ക്ക് കൈ​വ​ശ അ​വ​കാ​ശ​രേ​ഖ അ​നു​വ​ദി​ക്കു​ക, കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക, ഭ​വ​ന ര​ഹി​ത​ർ​ക്ക് ഭ​വ​നം അ​നു​വ​ദി​ക്കു​ക, റോ​ഡു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക, എ​ഫ്ആ​ർ​സി ക​മ്മി​റ്റി പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
സ​മ​രം നീ​ണ്ട​പ്പോ​ൾ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യും സ​മ​ര​ത്തി​ന് മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​ത്ത​തി​നാ​ൽ പി​രി​ഞ്ഞ് പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​ത് സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​ന് കാ​ര​ണ​മാ​യി.
സ​മ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക്കി​ട​യി​ൽ സ​ബ് ക​ള​ക്ട​ർ സ​മ​ര​ക്കാ​രെ ച​ർ​ച്ച​യ്ക്ക് വി​ളി​ക്കു​ക​യും ചെ​യ്തു.
ച​ർ​ച്ച​യി​ൽ സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ സ​ബ് ക​ള​ക്ട​ർ കേ​ൾ​ക്കു​ക​യും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ കോ​ള​നി സ​ന്ദ​ർ​ശി​ക്കു​മെ​ന്നും വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് ആ​വ​ശ്യ​ങ്ങ​ളി​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്നും ന​ൽ​കി​യ ഉ​റ​പ്പി​ൻ​മേ​ൽ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
ച​ർ​ച്ച​യി​ൽ ബ്ലോ​ക്ക് അംഗം അ​സീ​സ് വാ​ളാ​ട്, വാ​ർ​ഡ് അം​ഗം പി.​എ​സ്. മു​രു​കേ​ശ​ൻ, കോ​ള​നി നി​വാ​സി​ക​ളാ​യ കെ.​സി. ച​ന്ദ്ര​ൻ, എം.​വി. ബാ​ല​ൻ, രു​ക്മ​ണി ച​ന്ദ്ര​ൻ, ഗോ​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.