ചേ​നയ്ക്ക് ആവ​ശ്യ​ക്കാ​രി​ല്ല: ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Saturday, February 27, 2021 12:16 AM IST
പു​ൽ​പ്പ​ള്ളി: ചേ​ന വാ​ങ്ങാ​നാ​വ​ശ്യ​ക്കാ​രി​ല്ലാ​തെ വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ചേ​ന​കൃ​ഷി​യെ സാ​ര​മാ​യി ബാ​ധി​ച്ച​ത്. പ്ര​ധാ​ന​മാ​യും പ​ച്ച​ക്ക​റി വി​ഭ​വ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചേ​ന​ക്ക് ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​യ​തോ​ടെ​യാ​ണ് വി​ൽ​ക്കാ​നാ​വാ​തെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 900 രൂ​പ വ​രെ വി​ല ല​ഭി​ച്ചി​രു​ന്നു. ഇ​താ​ണ് പ​ല​രും ചേ​ന​കൃ​ഷി​യി​ലേ​ക്ക് തി​രി​യാ​നു​ണ്ടാ​യ കാ​ര​ണം.

ചേ​ന​ക്കി​പ്പോ​ൾ ഒ​രു ചാ​ക്കി​ന് (60കി​ലോ) 500 രൂ​പ മു​ത​ൽ 650 രൂ​പ മാ​ത്ര​മാ​ണു​ള്ള​ത്. അ​തും പു​റ​മെ നി​ന്നും ആ​രെ​ങ്കി​ലും വി​ത്തി​ന് മാ​ത്ര​മാ​യി ചേ​ന​യെ​ടു​ക്കാ​ൻ വ​ന്നാ​ലാ​ണ് ഈ ​വി​ല ല​ഭി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നും വ​ള​രെ വി​ല​ക്കു​റ​വി​ൽ ചേ​ന​യെ​ത്താ​ൻ തു​ട​ങ്ങി​യ​താ​ണ് ഈ ​കാ​ർ​ഷി​ക​വി​ള​യു​ടെ വി​ല​ത്ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ പു​തു​മ​ഴ പെ​യ്യു​ന്ന ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് ചേ​ന ന​ടാ​റു​ള്ള​ത്.

ആ​റ് മാ​സ​ത്തി​ന് ശേ​ഷം വി​ള​വാ​കും. ന​ല്ല വി​ല കൊ​ടു​ത്താ​ണ് പ​ല ക​ർ​ഷ​ക​രും വി​ത്ത് വാ​ങ്ങി ഇ​ത്ത​വ​ണ​യും ന​ട്ട​ത്. എ​ന്നാ​ൽ വി​ല കു​റ​ഞ്ഞ​താ​ണ് ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​കാ​ൻ കാ​ര​ണം.