ബ​സു​മാ​യി കു​ട്ടി​യി​ടി​ച്ച ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Thursday, February 25, 2021 9:58 PM IST
ക​ൽ​പ്പ​റ്റ: സ്വ​കാ​ര്യ​ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പ​ച്ചി​ല​ക്കാ​ട് ഒ​ര​ക്കാ​ളി അ​ബ്ദു​ൽ​ജ​ലീ​ലി​ന്‍റെ മ​ക​ൻ അ​ബ്ദു​ൽ റാ​ഷി​ഖാ​ണ്(19)​മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ക​ണി​യാ​ന്പ​റ്റ ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് അ​പ​ക​ടം.

മീ​ന​ങ്ങാ​ടി-​പ​ന​മ​രം-​ക​ണി​യാ​ന്പ​റ്റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണ് ബ​സ്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ റാ​ഷി​ഖ് ക​ൽ​പ്പ​റ്റ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്.