വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം: റെ​യി​ൽ വേലി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Thursday, February 25, 2021 12:51 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ജി​ല്ല​യി​ൽ മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി നി​ർ​മി​ച്ച സം​സ്ഥാ​ന​ത്തെ ആ​ദ്യ റെ​യി​ൽ ഫെ​ൻ​സിം​ഗ് (വേലി) വ​നം വ​ന്യ​ജീ​വി മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി കെ. ​രാ​ജു ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് റേ​ഞ്ചി​ൽ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ സ​ത്രം​കു​ന്ന് മു​ത​ൽ പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ട​കൊ​ല്ലി വ​രെ​യു​ള്ള പ​ത്തു കി​ലോ​മീ​റ്റ​ർ വ​നാ​തി​ർ​ത്തി​യി​ലാ​ണ് റെ​യി​ൽ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ച​ത്. 15.12 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്.
കി​ഫ്ബി ഫേ​സ്- ഒ​ന്ന് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
ബ​ത്തേ​രി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൂ​താ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി സാ​ബു, ബ​ത്തേ​രി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ മേ​ഴ്സി ടീ​ച്ച​ർ, പ്ര​ജി​ത, ഷൗ​ക്ക​ത്ത്, പൂ​താ​ടി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രു​ക്മി​ണി സു​ബ്ര​ഹ്മ​ണ്യ​ൻ, ധ​ന്യ സാ​ബു, കോ​ഴി​ക്കോ​ട് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ജെ. ​ദേ​വ​പ്ര​സാ​ദ്, കോ​ഴി​ക്കോ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി. ​ധ​നേ​ഷ്കു​മാ​ർ, ക​ണ്ണൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​കെ. ആ​സി​ഫ്, വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്. ന​രേ​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.