കൽപ്പറ്റ: ജില്ലയിൽ 121 പേരിൽക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 86 പേർ രോഗമുക്തി നേടി. രണ്ടു ആരോഗ്യപ്രവർത്തകരടക്കം 114 പേർക്കു സന്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നുപേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. ഏഴു പേർ പുറമേനിന്നു വന്നതാണ്.
മേപ്പാടി-13, അന്പലവയൽ-10, കണിയാന്പറ്റ-ഒന്പത്, കൽപ്പറ്റ, മൂപ്പൈനാട്, പൂതാടി, തവിഞ്ഞാൽ-എട്ടുവീതം, പുൽപ്പള്ളി-ഏഴ്, പനമരം-ആറ്, മുള്ളൻകൊല്ലി, വെള്ളമുണ്ട-അഞ്ചുവീതം, എടവക-നാല്, 4, മാനന്തവാടി, മുട്ടിൽ, ബത്തേരി-മൂന്നു വീതം, മീനങ്ങാടി, നൂൽപ്പുഴ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, വൈത്തിരി-രണ്ടു വീതം, കോട്ടത്തറ, പൊഴുതന, തിരുനെല്ലി, തൊണ്ടർനാട്-ഒന്നുവീതം എന്നിങ്ങനെയാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.
ഷാർജയിൽനിന്നുവന്ന കൽപ്പറ്റ, മുള്ളൻകൊല്ലി സ്വദേശികൾ, കർണാടകയിൽനിന്നുവന്ന രണ്ട് പുൽപ്പള്ളി സ്വദേശികൾ, ഒരു കോട്ടത്തറ സ്വദേശി, തമിഴ്നാട്ടിൽനിന്നെത്തിയ മേപ്പാടി സ്വദേശി, ഡൽഹിയിൽനിന്നുവന്ന വെള്ളമുണ്ട സ്വദേശി എന്നിവരാണ് വൈറസ് ബാധയേറ്റ മറ്റാളുകൾ.
ബത്തേരി-നാല്, മൂപ്പൈനാട്, കണിയാന്പറ്റ, പനമരം, തരിയോട്, തൊണ്ടർനാട്, നെൻമേനി-ഒന്നുവീതം, വീടുകളിൽ ചികിത്സയിലായിരുന്ന 76 പേർ എന്നിങ്ങനെയാണ് രോഗമുക്തിയായവരുടെ കണക്ക്.
വിദ്യാർഥികൾക്ക്
കഷായം വിതരണം
ചെയ്തു
ഗൂഡല്ലൂർ: ചേരന്പാടി ഗവ. സ്കൂളിലെ വിദ്യാർഥികൾക്ക് കഷായം വിതരണം ചെയ്തു. ഗൂഡല്ലൂർ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിലാണ് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് കഷായം വിതരണം ചെയ്തത്. ശിവസുബ്രഹ്മണ്യൻ, കണ്ണൻ, ശങ്കർ എന്നിവർ നേതൃത്വം നൽകി. 200ൽപ്പരം പേർക്കാണ് കഷായം വിതരണം ചെയ്തത്.