ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം: ക​രാ​ർ വി​വ​രം ചെ​ന്നി​ത്ത​ല​യ്ക്കു നേ​ര​ത്തേ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Thursday, February 25, 2021 12:35 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ വി​വ​രം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കും നേ​ര​ത്തേ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ജൂ​ബി​ലി ഹാ​ളി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ജ്യ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന കാ​രാ​ർ സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത നി​ല​നി​ൽ​ക്കു​ക​യാ​ണ്. ക​രാ​റി​നെ​ക്കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, വ്യ​വ​സാ​യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ, ഫി​ഷ​റീ​സ് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ എ​ന്നി​വ​ർ​ക്കു മാ​ത്ര​മ​ല്ല, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ യു​ഡി​എ​ഫി​ലെ നേ​താ​ക്ക​ൾ​ക്കും അ​റി​യാ​മാ​യി​രു​ന്നു. ക​രാ​റി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് ചി​ല​ർ ല​ക്ഷ്യ​മി​ട്ട​ത്. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന ച​ർ​ച്ച​ക​ള​ട​ക്കം അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണമെന്നും കെ. സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.