വാ​യ​ന​ശ്രീ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, January 28, 2021 12:23 AM IST
വെ​ള്ള​മു​ണ്ട: കു​ടും​ബ​ശ്രീ​യും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലും ചേ​ർ​ന്ന് ന​ട​ത്തു​ന്ന വാ​യ​ന​ശ്രീ പ​ദ്ധ​തി​ക്ക് വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​കെ.​ശ്രീ​ധ​ര​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാം​സ്കാ​രി​ക പ​രി​ഷ​ത്ത് പു​ര​സ്കാ​രം നേ​ടി​യ റ​ഫീ​ഖ് പു​ളി​ഞ്ഞാ​ലി​നും സി​ആ​ർ അ​ണ്ട​ർ സെ​വ​ന്‍റീ​ൻ ടെ​ന്നീ​സ്ബോ​ൾ ക്രി​ക്ക​റ്റ് ദേ​ശീ​യ ടീ​മി​ലേ​ക്ക് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദി​ത്യ​യേ​യും ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി പ​ഞ്ചാ​യ​ത്ത് അം​ഗം ക​ണി​യാ​ങ്ക​ണ്ടി അ​ബ്ദു​ള്ള ആ​ദ​രി​ച്ചു.
ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എം. ​മ​ണി​ക​ണ്ഠ​ൻ മാ​സ്റ്റ​ർ, എം. ​സു​ധാ​ക​ര​ൻ, സീ​ന​ത്ത്, വി. ​ഹ​ബീ​ബ, ലീ​ല ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.