വ​യ​നാ​ട്ടി​ൽ 353 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് ഹ​രി​ത പ​ദ​വി
Thursday, January 28, 2021 12:23 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 353 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഹ​രി​ത പ​ദ​വി നേ​ടി. ജി​ല്ല​യി​ലെ 454 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ ഹ​രി​ത ഓ​ഡി​റ്റിം​ഗി​ലാ​ണ് മാ​ലി​ന്യ​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​നി​ര​യി​ൽ നി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. 90 ഓ​ഫീ​സു​ക​ൾ​ക്കു എ ​ഗ്രേ​ഡ് ല​ഭി​ച്ചു. 135 ഓ​ഫീ​സു​ക​ൾ ബി ​ഗ്രേ​ഡും 128 സ്ഥാ​പ​ന​ങ്ങ​ൾ സി ​ഗ്രേ​ഡും ക​ര​സ്ഥ​മാ​ക്കി. ച​ര​ക്കു​സേ​വ​ന നി​കു​തി ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​നാ​ണ് ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം എ​ന്നി​വ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ഓ​ഫീ​സ്, ബ​ത്തേ​രി അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) ഓ​ഫീ​സ്, വൈ​ത്തി​രി ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് എ​ന്നി​വ അ​ത​ത് താ​ലൂ​ക്കു​ത​ല​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി.
ഹ​രി​ത കേ​ര​ളം മി​ഷ​നും ശു​ചി​ത്വ മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് ഹ​രി​ത ഓ​ഫീ​സു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു ഓ​ഡി​റ്റിം​ഗ് ന​ട​ത്തി​യ​ത്. ഇ​തി​നാ​യി പ്ര​ത്യേ​കം സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. സ​മി​തി​യം​ഗ​ങ്ങ​ൾ ജി​ല്ലാ​ത​ല ഓ​ഫീ​സു​ക​ൾ, ത​ദ്ദേ​ശ സ്ഥാ​പ​ന ഓ​ഫീ​സു​ക​ൾ, ബ്ലോ​ക്ക് ഓ​ഫീ​സു​ക​ൾ, താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ സ​ന്ദ​ർ​ശി​ച്ചാ​ണ് ഗീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​ത്. ജി​ല്ലാ​ത​ല ഹ​രി​ത ഓ​ഫീ​സ് പ്ര​ഖ്യാ​പ​ന​വും സാ​ക്ഷ്യ​പ​ത്ര സ​മ​ർ​പ്പ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ (ഇ​ൻ ചാ​ർ​ജ്) സു​ഭ​ദ്ര നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല ഹ​രി​ത​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കെ​ടു​ത്തു. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഇ. ​സു​രേ​ഷ് ബാ​ബു, ശു​ചി​ത്വ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. ശ്രീ​ല​ത, പി​എ​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ്, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി. ​ജ​യ​രാ​ജ​ൻ, ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജി​ല്ലാ മാ​നേ​ജ​ർ എ​സ്. വി​ഘ്നേ​ഷ്, ശു​ചി​ത്വ മി​ഷ​ൻ പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.