തിരുനാൾ
Thursday, January 28, 2021 12:23 AM IST
കാ​വും​മ​ന്ദം ലൂ​ർ​ദ്മാ​താ ദേവാലയം
കാ​വും​മ​ന്ദം: പരിശുദ്ധ ലൂ​ർ​ദ്മാ​താ ദേവാലയത്തിൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ പ​രി​ശു​ദ്ധ ലൂ​ർ​ദ് മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. വി​കാ​രി ഫാ. ​ജോ​ണ്‍ പു​തു​ക്കു​ളം കൊ​ടി​യേ​റ്റി. ആ​ദ്യ 12 ദി​വ​സ​ങ്ങ​ൾ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ​ക്കാ​യി തി​രു​നാ​ൾ ന​ട​ത്തും.
ഫെ​ബ്രു​വ​രി ഏ​ഴി​ന് ഇ​ട​വ​ക​യി​ലെ ഭ​ക്ത​സം​ഘ​ട​ന​ക​ൾ, സ​ണ്‍​ഡേ സ്കൂ​ൾ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് നാ​ല് മു​ത​ൽ കാ​ഴ്ച​വെ​പ്പ്, ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, ദി​വ്യ​ബ​ലി എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് ദേവാലയം
പു​ൽ​പ്പ​ള്ളി: മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ മാ​ർ തോ​മാ​ശീ​ഹ്ലാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യ​നോ​സി​ന്‍റ​യും തി​രു​നാ​ളാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. 31 വ​രെ​യാ​ണ് തി​രു​നാ​ൾ. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന വൈ​കി​ട്ട് 4.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്, പ്ര​ദി​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും.