മ​ധ്യ​വ​യ​സ്ക​ൻ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ നി​ല​യി​ൽ
Wednesday, January 27, 2021 10:03 PM IST
പ​ന​മ​രം: നെ​ല്ലാ​റാ​ട്ട് ക​വ​ല​യി​ലെ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ന് സ​മീ​പം സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നെ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ര​ട്ടാ​ടി മു​രി​ങ്ങ​മ​റ്റം നാ​ലു​സെ​ന്‍റ് കോ​ള​നി​യി​ലെ ഏ​ച്ചോം ബാ​ബു​വാ​ണ് (55) മ​രി​ച്ച​ത്.

ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ലെ ര​ണ്ടാം​നി​ല​യി​ൽ​നി​ന്നു കോ​ണി​പ്പ​ടി​യി​ലേ​ക്ക് മു​ഖം​കു​ത്തി വീ​ണ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദ്ദേ​ഹം. ബാ​ബു​വി​ന്‍റെ കി​ട​ക്ക​യും ബാ​ഗും കോ​ണി​പ്പ​ടി​യി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്നു​ണ്ട്.​മൂ​ക്കി​ന്‍റെ ഭാ​ഗം ത​ക​ർ​ന്ന് ര​ക്തം ഒ​ലി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ബാ​ബു​വി​നെ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ട​ത്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ഇ​ദ്ദേ​ഹം സു​ഹൃ​ത്തി​നൊ​പ്പം താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് സം​ഭ​വം.

ഇ​ൻ​സ്പെ​ക്ട​ർ റെ​ജീ​ന കെ. ​ജോ​സ്, എ​സ്ഐ. സി.​ആ​ർ. അ​നി​ൽ​കു​മാ​ർ, എ​എ​സ്ഐ. സി. ​അ​ബ്ദു​ൽ വ​ഹാ​ബ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ​ടു​ത്തു. ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ഇ​ൻ​ചാ​ർ​ജ് റെ​ജി​കു​മാ​റും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി. ജ​യ​കു​മാ​രി​യാ​ണ് ബാ​ബു​വി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ജി​തി​ന, ജോ​മി​ഷ്. മ​രു​മ​ക​ൻ: സു​നീ​ഷ്.