രാ​ഹു​ൽ​ഗാ​ന്ധി എം​പി 28ന് ​ജി​ല്ല​യി​ൽ
Monday, January 25, 2021 11:29 PM IST
ക​ൽ​പ്പ​റ്റ: രാ​ഹു​ൽ​ഗാ​ന്ധി എം​പി 28ന് ​ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. രാ​വി​ലെ ഒ​ന്പ​തി​ന് ക​ൽ​പ്പ​റ്റ റ​സ്റ്റ് ഹൗ​സി​ൽ വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്ക​ളു​മാ​യും സാ​മൂ​ഹ്യ​സാം​സ്ക്കാ​രി​ക നേ​താ​ക്ക​ളു​മാ​യും മ​ത​മേ​ല​ധ്യ·ാ​രു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
തു​ട​ർ​ന്ന് രാ​വി​ലെ 10.45ന് ​ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നും 12 ന് ​ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​ന്പ​ല​വ​യ​ൽ കാ​ർ​ഷി​ക​ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ട്ടി​ക​ജാ​തി ക​ർ​ഷ​ക​ർ​ക്കു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങ് രാ​ഹു​ൽ​ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക്ക് ശേ​ഷം 2.45ന് ​മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന കാ​റ്റ​ലി​സ്റ്റ് 2021 വി​ദ്യാ​ഭ്യാ​സ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും വൈ​കി​ട്ട് നാ​ലി​ന് ഇ​ൻ​കാ​സ് ഖ​ത്ത​ർ നി​ർ​മി​ച്ച് ന​ൽ​കു​ന്ന 12 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം പ​ന​മ​രം കൂ​ളി​വ​യ​ലി​ലും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. വൈ​കി​ട്ട് 4.45ന് ​മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​ന​ത്തോ​ടെ ജി​ല്ല​യി​ലെ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​വു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം​എ​ൽ​എ ഫ​ണ്ട് അനുവദിച്ചു
ക​ൽ​പ്പ​റ്റ: നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ അ​ന്പ​ല​ക്കു​ന്ന് പ​ണി​യ​കോ​ള​നി ദൈ​വ​പു​ര നി​ർ​മാ​ണ​ത്തി​ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ൽ നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.