പാ​ലി​യേ​റ്റീ​വ് ദി​നാചര​ണ​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു
Friday, January 22, 2021 12:30 AM IST
പി​ണ​ങ്ങോ​ട്: ദ​യ ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണ​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സ്വീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ വൈ​ത്തി​രി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി.​എം. സു​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് പി.​കെ. ഷാ​ഹി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​നാ​ട് ഇ​നി​ഷ്യേ​റ്റീ​വ് ഇ​ൻ പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ താ​നേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​സി. പ്ര​സാ​ദ് ഹോം​കെ​യ​ർ പ്രാ​മോ വീ​ഡി​യോ സ്വി​ച്ച് ഓ​ണ്‍​ക​ർ​മം നി​ർ​വ​ഹി​ച്ചു. ദ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ത​യാ​റാ​ക്കി​യ വാ​ർ​ഷി​ക ക​ല​ണ്ട​ർ വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​കെ. രേ​ണു​ക പ്ര​കാ​ശ​നം ചെ​യ്തു.
ഫു​ട്ബോ​ൾ കോ​ച്ചിം​ഗി​ൽ എ​ഇ​സി അം​ഗീ​കൃ​ത സ​ർ​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ പി.​എ. അ​ഭി​ലാ​ഷ്, ല​ക്നൗ​വി​ൽ ന​ട​ന്ന ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ പ്ര​ഫ​ഷ​ണ​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ സ​ലിം പി​ച്ച​ൻ, ദ​യ ജ്ഞാ​ന​പ്പ​യ​റ്റ് ഓ​ണ്‍​ലൈ​ൻ ക്വി​സ് മാ​സ്റ്റ​ർ പി.​എം. ഷാ​ഫി എ​ന്നി​വ​ർ​ക്കു ഗ്ര​ന്ഥ​ശാ​ല​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. ദ​യ ബാ​ല​വേ​ദി ലോ​ക്ഡൗ​ണ്‍ കാ​ല​ത്തു സം​ഘ​ടി​പ്പി​ച്ച പ്ര​തി​വാ​ര ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കും ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സം​ഘ​ടി​പ്പി​ച്ച വ​ർ​ണ​ച്ചി​റ​ക് മ​ത്സ​ര​ത്തി​ലെ ബാ​ല​വേ​ദി വി​ജ​യി​ക​ൾ​ക്കു​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ജോ​സ് പാ​റ​പ്പു​റം, ല​ക്ഷ്മി കേ​ളു, ഷം​ന റ​ഹ്മാ​ൻ, പു​ഷ്പ, എ.​കെ. തോ​മ​സ്, ശി​വ​ദാ​സ​ൻ, സി. ​മ​മ്മി, ശാ​ര​ദ ബാ​ല​ൻ, കെ.​കെ. ഹ​നീ​ഫ, ജാ​സ​ർ പാ​ല​യ്ക്ക​ൽ, കെ.​പി. അ​ൻ​വ​ർ, കു​നി​യി​ൽ അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്ര​ന്ഥ​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ബ്ദു​ൽ ജ​ലീ​ൽ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​സി. സാ​ലി​ഹ് ന​ന്ദി​യും പ​റ​ഞ്ഞു.