ജില്ലയി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ആ​ധു​നി​ക മു​ദ്ര​ണാ​ല​യം തു​ട​ങ്ങു​ന്നു
Friday, January 22, 2021 12:30 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ മു​ദ്ര​ണാ​ല​യം തു​ട​ങ്ങു​ന്നു. പ​ന​മ​രം, ക​ണി​യാ​ന്പ​റ്റ, പൂ​താ​ടി, പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​വ​ർ​ത്ത​ന പ​രി​ധി​യാ​യി രൂ​പീ​ക​രി​ച്ച പ​ന​മ​രം ബ്ലോ​ക്ക് സ​ഹ്യ പ്രി​ന്‍റിം​ഗ് വ​ർ​ക്കേ​ഴ്സ് ആ​ൻ​ഡ് പ​ബ്ലി​ഷേ​ഴ്സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ ​ഓ​പ്പ​റേ​റ്റീ​സ് സൊ​സൈ​റ്റി​യാ​ണ് അ​ച്ച​ടി​ശാ​ല ആ​രം​ഭി​ക്കു​ന്ന​ത്.
1,000 രൂ​പ മു​ഖ​വി​ല​യു​ള്ള ഓ​ഹ​രി​യു​ടെ വി​ൽ​പ​ന​യി​ലൂ​ടെ മൂ​ല​ധ​ന സ​മാ​ഹ​ര​ണം ന​ട​ത്തി അ​ച്ച​ടി​ശാ​ല സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നു സൊ​സൈ​റ്റി പ്ര​മോ​ട്ട​ർ​മാ​രാ​യ ഒ.​പി. ശ​ങ്ക​ര​ൻ, വി.​കെ. ശ​ശി​ധ​ര​ൻ, ബീ​ന സ​ജി എ​ന്നി​വ​ർ പ​റ​ഞ്ഞു.
സൊ​സൈ​റ്റി ഓ​ഫീ​സ് നാ​ളെ ക​ണി​യാ​ന്പ​റ്റ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. ഉ​ദ്ഘാ​ട​നം ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ഹ​രി വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ ഓ​ഹ​രി ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗം രോ​ഷ്മ ര​മേ​ഷ് സ്വീ​ക​രി​ക്കും.
പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ മു​ഴു​വ​ൻ അ​ച്ച​ടി ജോ​ലി​ക​ളും മി​ത​മാ​യ നി​ര​ക്കി​ൽ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തി​നു സൗ​ക​ര്യം സൊ​സൈ​റ്റി ആ​രം​ഭി​ക്കു​ന്ന പ്ര​സി​ൽ ഉ​ണ്ടാ​കു​മെ​ന്നു പ്ര​മോ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു. ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു അ​ഞ്ചു പ​ഞ്ചാ​യ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ഫീ​സ് തു​റ​ക്കും. മൂ​ല​ധ​ന സ​മാ​ഹ​ര​ണം പു​രോ​ഗ​മി​ക്കു​ന്ന മു​റ​യ്ക്കു പ്ര​സ് സ്ഥാ​പി​ക്കു​ന്ന​തി​നു സ്ഥ​ലം ക​ണ്ടെ​ത്തും.
മു​ദ്ര​ണാ​ല​യ​ത്തി​ന്‍റെ പൂ​ർ​ണ​തോ​തി​ലു​ള്ള പ്ര​വ​ർ​ത്ത​നം അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം ആ​രം​ഭി​ക്കും. നി​ര​വ​ധി പേ​ർ​ക്കു തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നും സം​ര​ഭം ഉ​ത​കു​മെ​ന്നു പ്ര​മോ​ട്ട​ർ​മാ​ർ പ​റ​ഞ്ഞു.