ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പ്
Friday, January 22, 2021 12:30 AM IST
ക​ൽ​പ്പ​റ്റ: ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2020-21ലെ ​വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ബ​ത്തേ​രി ട്രൈ​ബ​ൽ ഡ​വ​ല​പ്പ്മെ​ൻ​റ് ഓ​ഫീ​സ് മു​ഖേ​ന പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക്യാ​ന്പു​ക​ളി​ൽ പ്ര​ദേ​ശ​ത്തെ ഏ​ഴു വ​യ​സി​നും 12 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള​ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. നാ​ളെ രാ​വി​ലെ 9.30നു ​മീ​ന​ങ്ങാ​ടി സ്റ്റേ​ഡി​യ​ത്തി​ലും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ചു​ള​ളി​യോ​ട് ലൈ​ബ്ര​റി ഗ്രൗ​ണ്ടി​ലും 24നു ​രാ​വി​ലെ 9.30 ന് ​നൂ​ൽ​പ്പു​ഴ മാ​ത​മം​ഗ​ലം സ്കൂ​ൾ ഗ്രൗ​ണ്ടി​ലും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു വ​ടു​വ​ൻ​ചാ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ലു​മാ​ണ് ക്യാ​ന്പ്. ഫോ​ൺ: 04936 221074.

വാ​ഹ​ന​ലേ​ലം മാ​റ്റി​വ​ച്ചു

ക​ൽ​പ്പ​റ്റ: ബ​ത്തേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്തു ഫെ​ബ്രു​വ​രി നാ​ലി​നു ന​ട​ത്താ​നി​രു​ന്ന വാ​ഹ​ന​ലേ​ലം ആ​റി​നു രാ​വി​ലെ 11ലേ​ക്കു മാ​റ്റി​യ​താ​യി ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. 18 മോ​ട്ടോ​ർ സൈ​ക്കി​ളും മൂ​ന്നു ഓ​ട്ടോ​റി​ക്ഷ​ക​ളും ര​ണ്ടു കാ​റു​ക​ളു​മാ​ണ് പൊ​തു​ലേ​ല​ത്തി​നു വ​യ്ക്കു​ന്ന​ത്.