പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പാ​ഷ​ൻ​ഫ്രു​ട്ട് കൃ​ഷി വ്യാ​പ​ക​മാ​കു​ന്നു
Friday, January 22, 2021 12:30 AM IST
പു​ൽ​പ്പ​ള​ളി: മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പാ​ഷ​ൻ​ഫ്രൂ​ട്ട് കൃ​ഷി​ക്കു പ്ര​ചാ​ര​മേ​റു​ന്നു. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​തി​ലു​പ​രി വി​ൽ​പ​ന ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ​ല​രും കൃ​ഷി ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ കി​ലോ​ഗ്രാ​മി​നു 70 രൂ​പ വ​രെ​യാ​ണ് പാ​ഷ​ൻ​ഫ്രൂ​ട്ട് വി​ല. വേ​ന​ൽ ആ​യ​തോ​ടെ​യാ​ണ് വി​ല കൂ​ടി​യ​ത്. മ​ഴ​ക്കാ​ല​ത്തു ഇ​തു 30 രൂ​പ​യി​ൽ താ​ഴെ​യാ​യി​രു​ന്നു.

മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന സം​രം​ഭ​ക​ർ പാ​ഷ​ൻ ഫ്രൂ​ട്ടി​നു ക​ർ​ഷ​ക​രെ തേ​ടി​യെ​ത്തു​ന്നു​ണ്ട്. 12 മാ​സ​വും വി​ള​വ് ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ ജ​ല​സേ​ച​ന സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് ചി​ല​രു​ടെ കൃ​ഷി. ഗു​ണ​മേ​ൻ​മ​യു​ള്ള തൈ​ക​ൾ സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​രും കു​റ​വ​ല്ല. പാ​ഷ​ൻ ഫ്രൂ​ട്ട് വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കൃ​ഷി​ക്കാ​ർ.