മു​സ്ലിം​ലീ​ഗ് സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട് യു​ഡി​എ​ഫ് യോ​ഗം ച​ർ​ച്ച ചെ​യ്തി​ല്ല
Thursday, January 21, 2021 12:17 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്ന​തു അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന മു​സ്ലിം​ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി യ​ഹ്യാ​ഖാ​ൻ ത​ല​യ്ക്ക​ലി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​സ്താ​വ​ന ഇ​ന്ന​ലെ ലീ​ഗ് ഹൗ​സി​ൽ ചേ​ർ​ന്ന ജി​ല്ലാ യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​ല്ല. മു​ല്ല​പ്പ​ള്ളി ക​ൽ​പ്പ​റ്റ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത സം​ബ​ന്ധി​ച്ചും ച​ർ​ച്ച ന​ട​ന്നി​ല്ല. മു​ല്ല​പ്പ​ള്ളി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം യു​ഡി​എ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വം ച​ർ​ച്ച​ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണെ​ന്നാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു എ​ന്തെ​ല്ലാം ചെ​യ്യ​ണ​മെ​ന്നാ​ണ് യോ​ഗം പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്ത​ത്. ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്,
വ​യ​നാ​ട് റെ​യി​ൽ പ​ദ്ധ​തി, വ​ന്യ​മൃ​ഗ​ശ​ല്യം, ചു​രം ബ​ദ​ൽ പാ​ത, ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്രാ നി​രോ​ധ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ി 21നു ​മൂ​ന്ന് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തും. ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ തു​ട​രു​ന്ന ക​ർ​ഷ​ക​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കും. ബൂ​ത്തു​ത​ല യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ 31ന​കം പൂ​ർ​ത്തി​യാ​ക്കും. ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര ജി​ല്ല​യി​ലെ​ത്തു​ന്ന ഫെ​ബ്രു​വ​രി മൂ​ന്നി​നു മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, ക​ൽ​പ്പ​റ്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഹാ​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. മു​ൻ​മ​ന്ത്രി കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എം. ആ​ലി, വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച എം​എ​സ്എ​ഫ് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ൽ​മാ​ൻ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.
മു​സ്ലിം​ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​വി. പോ​ക്ക​ർ​ഹാ​ജി, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, അ​ബ്ദു​ള്ള മാ​ട​ക്ക​ര, കെ.​എം. ഏ​ബ്ര​ഹാം, എ​ൻ.​എം. വി​ജ​യ​ൻ, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, വി.​എ. മ​ജീ​ദ്, പ്ര​വീ​ണ്‍ ത​ങ്ക​പ്പ​ൻ, യ​ഹ്യാ​ഖാ​ൻ ത​ല​യ്ക്ക​ൽ, എ.​എ​ൻ. ജ​വ​ഹ​ർ, പി.​പി. അ​യൂ​ബ്, പ​ട​യ​ൻ മു​ഹ​മ്മ​ദ്, എ​ൻ.​കെ. വ​ർ​ഗീ​സ്, പി.​പി. ആ​ലി, പി.​കെ. അ​സ്മ​ത്ത് എ​ന്നി​വ​ർ ച​ർ​ച്ച​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.