ഒ​രു​ക്കം വി​ല​യി​രു​ത്തി
Thursday, January 21, 2021 12:16 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ കു​ട്ടി​ക​ളെ​യും പ​ത്താം ത​രം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്്ക്കു ത​യാ​റാ​ക്കു​ന്ന​തി​ന് ജി​ല്ലാ​ഭ​ര​ണ കൂ​ട​വും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​മേ​ധാ​വി​ക​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, ഹെ​ഡ്മാ​സ്റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ലാ​ണ് തീ​രു​മാ​നം. വി​ദ്യ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ കെ.​വി. ലീ​ല, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​എം. ഷൈ​ജു, പൊ​തു​വി​ദ്യ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ത്സ​ണ്‍ തോ​മ​സ്, ബ​ത്തേ​രി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ സി. ​ഇ​സ്മ​യി​ൽ, ജി​ല്ലാ വി​ദ്യ​ഭ്യാ​സ ഓ​ഫീ​സ​ർ എം.​കെ. ഉ​ഷാ​ദേ​വി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.