ന​ഗ​ര​സ​ഭ​യു​ടെ സ​ബ് ഓ​ഫീ​സ് പ​യ്യ​ന്പ​ള്ളി​യി​ൽ ആ​രം​ഭി​ക്കും
Thursday, January 21, 2021 12:16 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യു​ടെ സ​ബ് ഓ​ഫീ​സ് പ​യ്യ​ന്പ​ള്ളി​യി​ൽ ആ​രം​ഭി​ക്കും. യു​ഡി​എ​ഫ് ഭ​ര​ണ​സ​മ​തി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ആ​ദ്യം ചേ​ർ​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സ​ബ് ഓ​ഫീ​സ് ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ​നി​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ളും പ​യ്യ​ന്പ​ള്ളി സ​ബ് ഓഫീസിൽ ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് ഓ​ഫീ​സ് സ്ഥാ​പി​ക്കു​ക.
ച​ർ​ച്ച​യി​ൽ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ള​ട​ക്കം പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ക​യും സാ​ങ്കേ​തി​ക​മാ​യ കാ​ര്യ​ങ്ങ​ൾ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യാ​യി​രു​ന്നു.
ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി​ക്ക് കൊ​വി​ഡ് ആ​യ​തി​നാ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​വി.​എ​സ്. മൂ​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം ചേ​ർ​ന്ന​ത്.