വൃ​ദ്ധ ക​ർ​ഷ​ക ദ​ന്പ​തി​ക​ളു​ടെ സ​മ​രം ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും തി​രി​ഞ്ഞു​നോ​ക്കാ​തെ ഭ​ര​ണ​കൂ​ടം
Sunday, January 17, 2021 11:03 PM IST
ക​ൽ​പ്പ​റ്റ: വൈ​ത്ത​രി താ​ലൂ​ക്ക് ഓ​ഫീ​സ് പ​ടി​ക്ക​ൽ വൃ​ദ്ധ ക​ർ​ഷ​ക ദ​ന്പ​തി​ക​ളു​ടെ സ​മ​രം ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും തി​രി​ഞ്ഞു​നോ​ക്കാ​തെ ജി​ല്ലാ ഭ​ര​ണ​കൂ​ടം. ബാ​ണാ​സു​ര​സാ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ അ​ഞ്ചേ​ക്ക​ർ കൈ​വ​ശ​ഭൂ​മി​യു​ടെ വി​ല​യും കു​ഴി​ക്കൂ​ർ ച​മ​യ​ങ്ങ​ളു​ടെ ന​ഷ്ട​ത്തി​നു പ​രി​ഹാ​ര​വും ആ​വ​ശ്യ​പ്പെ​ട്ടു പൊ​ഴു​ത​ന സേ​ട്ടു​കു​ന്നി​ലെ മൈ​ലാ​ക്ക​ൽ ജോ​സ​ഫും(86),ഭാ​ര്യ ഏ​ലി​ക്കു​ട്ടി​യും (80) ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​ത്തെ​യാ​ണ് അ​ധി​കാ​രി​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​ത്.
സ​മ​രം തു​ട​ങ്ങി ഇ​ത്ര​യും നാ​ളു​ക​ളാ​യി​ട്ടും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ച​ർ​ച്ച​യ്ക്കു​പോ​ലും ത​യാ​റാ​യി​ട്ടി​ല്ലെ​ന്നു ജോ​സ​ഫ് പ​റ​ഞ്ഞു. വ​നം, റ​വ​ന്യൂ, വൈ​ദ്യു​തി വ​കു​പ്പു ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ സ​മ​ര​പ്പ​ന്ത​ൽ പ​രി​സ​ര​ത്തു ത​ല കാ​ണി​ക്ക​ന്നു​ണ്ടെ​ങ്കി​ലും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു നീ​ക്ക​മി​ല്ല.1976 മു​ത​ൽ ജോ​സ​ഫി​ന്‍റെ കൈ​വ​ശ​മു​ള്ള ഭൂ​മി​യാ​ണ് 1981ൽ ​ബാ​ണാ​സു​ര​സാ​ഗ​ർ പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. ത​രി​യോ​ട് നോ​ർ​ത്ത് വി​ല്ലേ​ജി​ൽ 1981ൽ ​മ​റ്റു 10 പേ​രു​ടെ ഭൂ​മി​യും പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​തി​ൽ ജോ​സ​ഫും അ​വ​കാ​ശി​ക​ളി​ല്ലാ​തെ മ​രി​ച്ച മ​റ്റൊ​രാ​ളും ഒ​ഴി​കെ​യു​ള്ള​വ​ർ​ക്കു ഭൂ​വി​ല​യും ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ച്ചു.
കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​തു നി​ക്ഷി​പ്ത വ​ന​ഭൂ​മി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന വാ​ദം ഉ​ന്ന​യി​ച്ചാ​ണ് ജോ​സ​ഫി​നു ഭൂ​വി​ല​യും ന​ഷ്ട​പ​രി​ഹാ​ര​വും നി​ഷേ​ധി​ച്ച​ത്. ബ​ന്ധു മു​ഖേ​ന കൈ​വ​ശ​മെ​ത്തി​യ ഭൂ​മി​ക്കു പ​ട്ട​യം നേ​ടു​ന്ന​തി​നു ജോ​സ​ഫ് ക​ൽ​പ്പ​റ്റ ലാ​ൻ​ഡ് ട്രി​ബ്യൂ​ണ​ലി​ൽ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. വ​നം വ​കു​പ്പി​ന്‍റെ ത​ട​സ​വാ​ദ​മാ​ണ് ഇ​തി​നും കാ​ര​ണ​മാ​യ​ത്. വ​യ​നാ​ട് സം​ര​ക്ഷ​ണ സ​മി​തി, കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി, ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം, ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി, ക​ർ​ഷ​ക പ്ര​തി​രോ​ധ സ​മി​തി, ഓ​ൾ ഇ​ന്ത്യാ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, വ​യ​നാ​ട് പൈ​തൃ​ക സം​ര​ക്ഷ കൂ​ട്ടാ​യ്മ, ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം, കേ​ര​ള ആ​ദി​വാ​സി ഫോ​റം എ​ന്നീ സം​ഘ​ട​ന​ക​ൾ വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ സ​മ​ര​ത്തി​നു ഇ​തി​ന​കം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
സ​ത്യ​ഗ്ര​ഹ​ത്തെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു സ​മ​ര​ത്തി​നു​ള്ള പി​ന്തു​ണ ശ​ക്ത​മാ​ക്കാ​നാ​ണ് ഈ ​സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക കു​ടും​ബ​ത്തി​ന്‍റെ സ​മ​ര​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30നു ​ക​ൽ​പ്പ​റ്റ എം.​ജി.​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും.
ജോ​സ​ഫി​നും കു​ടും​ബ​ത്തി​നും എ​ത്ര​യും​വേ​ഗം നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സ​മ​ര​ത​ന്ത്ര​ങ്ങ​ൾ​ക്കു കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി രൂ​പം ന​ൽ​കും. രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നേ​താ​ക്ക​ൾ ഇ​ന്നു വൈ​ത്തി​രി​യി​ലെ​ത്തി സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ​ശി​ക്കും. പ​ടം-​ജോ​സ​ഫും ഭാ​ര്യ ഏ​ലി​ക്കു​ട്ടി​യും സ​മ​ര​പ്പ​ന്ത​ലി​ൽ.