അ​നു​ശോ​ചി​ച്ചു
Saturday, January 16, 2021 12:36 AM IST
പു​ൽ​പ്പ​ള്ളി: മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല പ​ത്രം ഏ​ജ​ന്‍റും പ്രാ​ദേ​ശി​ക ലേ​ഖ​ക​നു​മാ​യി​രു​ന്ന ക​ല്ലോ​ലി​ക്ക​ൽ കെ.​ജെ. ജോ​ണി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പു​ൽ​പ്പ​ള്ളി പ്ര​സ്ക്ല​ബ് അ​ശോ​ചി​ച്ചു. പു​ൽ​പ്പ​ള്ളി​യു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്കു മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ൽ നി​സ്തു​ല​മാ​യ പ​ങ്കാ​യി​രു​ന്നു അ​ദ്ദേ​ഹം വ​ഹി​ച്ചി​രു​ന്ന​ത്. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബാ​ബു ന​ന്പു​ടാ​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജ​ൻ മാ​ത്യു അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ശ്രാ​വ​ണ്‍ സി​റി​യ​ക്, സി.​ഡി. ബാ​ബു, ബാ​ബു വ​ട​ക്കേ​ട​ത്ത്, പി.​കെ. രാ​ഘ​വ​ൻ, പി.​ആ​ർ. ഗി​രീ​ഷ്, ബെ​ന്നി നി​ര​പ്പു​തൊ​ട്ടി, ജോ​ബി, ബി​ന്ദു ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.