ഗ്രാ​മ​ങ്ങ​ൾ ദാ​രി​ദ്ര്യ​മു​ക്ത​മാ​ക്കാ​ൻ ഗ്രാ​മ​കം പ​ദ്ധ​തി കാന്പയിനു​മാ​യി കു​ടും​ബ​ശ്രീ
Wednesday, January 13, 2021 12:34 AM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ പ​ദ്ധ​തി ത​യ്യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഗ്രാ​മ​കം എ​ന്ന പേ​രി​ലാ​ണ് കു​ടും​ബ​ശ്രീ പ​ദ്ധ​തി കാ​ന്പ​യി​ൽ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ ഗ്രാ​മീ​ണ ദാ​രിദ്ര്യ ല​ഘൂ​ക​ര​ണ പ​ദ്ധ​തി (വി​ല്ലേ​ജ് പോ​വ​ർ​ട്ടി റി​ഡ​ക്ഷ​ൻ പ്ലാ​ൻ) രൂ​പീ​ക​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കു​ടും​ബ​ശ്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക അ​യ​ൽ​കൂ​ട്ട​ങ്ങ​ൾ ചേ​ർ​ന്ന് എ​ഡി​എ​സ് (ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി) ത​ല​ത്തി​ൽ ത​യ്യാ​റാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ ജ​നു​വ​രി 16 നു​ള്ളി​ൽ സി​ഡി​എ​സി​ന് (ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി) കൈ​മാ​റും. ജി​ല്ല​യി​ലെ മു​ഴു​വ​ൻ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രും പ​ഞ്ചാ​യ​ത്ത്ത​ല പ​ദ്ധ​തി ജ​നു​വ​രി 26 ന് ​ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് കൈ​മാ​റു​ന്ന വി​ധ​ത്തി​ലാ​ണ് ക്യാ​ന്പ​യി​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഗ്രാ​മ​ത​ല​ത്തി​ൽ ഓ​രോ വ്യ​ക്തി​യു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യും അ​വ​രു​ടെ ഉ​പ​ജീ​വ​ന ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യും ത​യാ​റാ​ക്കു​ന്ന​താ​ണ് ഗ്രാ​മീ​ണ ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ പ​ദ്ധ​തി. ഇ​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ​ദ്ധ​തി​യു​മാ​യി യോ​ജി​പ്പി​ക്കും. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, വി​വി​ധ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ, വീ​ട്, ശു​ചി​ത്വം, പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ, സാ​മൂ​ഹി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ, റോ​ഡ്, കു​ടി​വെ​ള്ളം, ആ​രോ​ഗ്യം, വി​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, തൊ​ഴി​ലും വ​രു​മാ​ന​വും, മ​റ്റ് സേ​വ​ന മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ഗ്രാ​മീ​ണ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ഗ്രാ​മ​കം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി. ജി​ല്ല​യി​ലെ മു​ഴു​വ​ൻ സി​ഡി​എ​സ്, എ​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ൾ​ക്കും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.