മ​ര​ക്ക​ട​വ് പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, December 2, 2020 11:35 PM IST
പു​ൽ​പ്പ​ള്ളി: മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി കെ​ട്ടി​ട​ത്തി​ൽ 30 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന പോ​സ്റ്റ് ഓ​ഫീ​സി​ന് പ​ള്ളി പു​തി​യ കെ​ട്ടി​ടം ന​ൽ​കി. പൊ​തു ജ​ന​ങ്ങ​ളു​ടെ പൂ​ർ​ണ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് റൂം ​ടൈ​ൽ​സ് പാ​കി, കൗ​ണ്ട​ർ തി​രി​ക്കു​ക​യും ഓ​ഫീ​സ് ഇ​ട​പാ​ടി​നാ​യി വ​രു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി.
പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ. ​സാന്‍റോ അ​ന്പ​ല​ത്ത​റ നി​ർ​വ​ഹി​ച്ചു. പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് പി.​കെ. സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​സ്റ്റ് മാ​സ്റ്റ​ർ എം.​ടി. സു​രേ​ഷ്, മെ​യി​ൽ ഓ​വ​ർ​സി​യ​ർ ഒ.​കെ. മ​നോ​ഹ​ര​ൻ, വി.​സി. ത​ങ്ക​ച്ച​ൻ, സ​ണ്ണി ജോ​സ​ഫ്, പോ​സ്റ്റ്മാ​ൻ പി.​കെ. ശി​വ​ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.