അ​ധ്യാ​പ​ക നി​യ​മ​നം: പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ
Monday, November 30, 2020 11:28 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സി​റ്റി അ​ധ്യാ​പ​ക നി​യ​മ​ന ന​ട​പ​ടി​യി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം. സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സ​ർ​വീ​സ് സം​ഘ​ട​ന​യാ​യ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം.
അ​ധ്യാ​പ​ക നി​യ​മ​നം സം​വ​ര​ണ ത​ത്വ​ങ്ങ​ളെ​യും ഭ​ര​ണ​ഘ​ട​ന​യെ​യും വെ​ല്ലു​വി​ളി​ച്ചു കൊ​ണ്ടു​ള്ള ന​ട​പ​ടി​യാ​ണെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. വി.​എ​സ്. ജോ​യ് ആ​രോ​പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യെ​യും ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​യും സം​വ​ര​ണ ത​ത്വ​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ച്ച് യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന അ​ധി​കാ​ര ധൂ​ർ​ത്തും അ​ഴി​മ​തി​യും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ദി​വ​സ​വും ക​യ​റു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു ഈ​ടാ​ക്കു​ന്ന ഫീ​സ് കേ​സി​നു വേ​ണ്ടി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ. ​സു​രേ​ഷ് കു​മാ​ർ, ഇ​ബ്രാ​യി, കെ.​എ​ഫ് മ​നോ​ജ്, വി.​ജി ജ​യ​പ്ര​കാ​ശ്, ടി. ​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സോ​ളി​ഡാ​രി​റ്റി ഓ​ഫ് എം​പ്ലോ​യീ​സ് നേ​താ​ക്ക​ളാ​യ എം ​അ​ബ്ദു​സ​മ​ദ്, ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ എ​ന്നി​വ​ർ പ്രസംഗിച്ചു.
ധ​ർ​ണ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ.​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.