‘ഇ​ഗ‌്നൈ​റ്റ് 2020' വെ​ബി​നാ​ർ ന​ട​ത്തി
Monday, November 30, 2020 11:21 PM IST
തി​രു​വ​മ്പാ​ടി:​അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ജീ​സ​സ് യൂ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്തു കൊ​ണ്ട് ഇ​ഗ്‌നൈ​റ്റ് 2020 എ​ന്ന പേ​രി​ൽ ജീ​സ​സ് യൂ​ത്ത് ഗൂ​ഗി​ൾ മീ​റ്റ് സം​ഗ​മം ന​ട​ത്തി. ക്രി​സ്തു സ്നേ​ഹ​ത്തി​ൽ അ​ടി​യു​റ​ച്ച് സ​ർ​വ്വ​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി തീ​ക്ഷ​ണ​ത​യു​ള്ള യു​വ​ത്വ​ത്തെ ജീ​സ​സ് യൂ​ത്തി​ലു​ടെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു വെ​ബി​നാ​ർ.
മു​ഖ്യ​തി​ഥി ഫാ. ​റോ​ബി​ൻ ചി​റ്റൂ​പ്പ​റ​മ്പി​ൽ വെ​ബി​നാ​റി​ൽ ക്ലാ​സെ​ടു​ത്തു. മാ​നേ​ജ​ർ ഫാ. ​സ്ക​റി​യ മ​ങ്ങ​ര​യി​ൽ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.കെ.​വി. ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷെ​നി​ഷ് അ​ഗ​സ്റ്റി​ൻ , ജീ​സ​സ് യൂ​ത്ത് കോ​ർ ടീം ​അം​ഗ​ങ്ങ​ളാ​യ ജെ​നി​റ്റി​ൻ ജോ​സ​ഫ്, ര​മ്യ സി ​അ​ല​ക്സ് , എ.​ആ​ഞ്ജ​ലി​ൻ, അ​നൈ​ന മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​യ്ഞ്ച​ൽ പി.​ഏ​ലി​യാ​സ്, എം.​അ​നീ​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ർ​ച്ച​ക​ൾ , ക​ലാ​പ​രി​പാ​ടികൾ എ​ന്നി​വ​യും ന​ട​ന്നു.