പ്ര​ച​ാര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ന്നെന്ന്
Monday, November 30, 2020 11:20 PM IST
തി​രു​വ​മ്പാ​ടി:​തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക​മാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി.​അ​മ്പ​ല​പ്പാ​റ, താ​ഴെ തി​രു​വ​മ്പാ​ടി, പെ​രു​മാ​ലി​പ്പ​ടി, ആ​ന​ക്കാം​പൊ​യി​ൽ തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളി​ലെ​ല്ലാം വ്യാ​പ​ക​മാ​യി ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും ക​ത്തി​ച്ചു ക​ള​ഞ്ഞ​താ​യി തി​രു​വ​മ്പാ​ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം സം​ഘ​ർ​ഷ​ത്തി​ലൂ​ടെ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​നാ​ണ് ബി​ജെ​പി​യും യു​ഡി​എ​ഫും ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ഈ ​ന​ട​പ​ടി​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.​തെ​ര​ഞ്ഞ​ടു​പ്പ് ഘ​ട്ട​ത്തി​ൽ വ്യാ​പ​ക​മാ​യി സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ പി​ടി​കൂ​ട​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ്പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പോ​ലീ​സി​നോ​ടും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.​
സി.​എ​ൻ. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. പീ​താം​ബ​ര​ൻ, ജോ​ളി ജോ​സ​ഫ്, ഗ​ണേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.