ജി​ല്ല​യി​ൽ ആകെ 2,987 ബൂ​ത്തു​ക​ൾ
Sunday, November 29, 2020 11:52 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെര​ഞ്ഞെ​ടു​പ്പി​നു​ള്ള ബൂ​ത്തു​ക​ൾ തീ​രു​മാ​നി​ച്ചു. ആ​കെ 2,987 ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബൂ​ത്തി​നു​ള്ളി​ൽ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണൊ​രു​ക്കു​ന്ന​ത്.
ബൂ​ത്തു​ക​ളി​ൽ വൈ​ദ്യു​തി, വെ​ള്ളം, ടോ​യ്‌ല​റ്റ്, പ്രാ​യ​മാ​യ​വ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യൊ​രു​ക്കി​യി​ട്ടു​ണ്ട്. പാ​ഴ്‌വ​സ്തു​ക്ക​ളും മാ​സ്ക്, ഗ്ലൗ​സ് തു​ട​ങ്ങി​യ​വ​യും നി​ക്ഷേ​പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ബാ​ഗു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട് .തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സാ​നി​റ്റൈ​സ​റും എ​ൻ 95 മാ​സ്ക്കും ഗ്ലൗ​സും ന​ൽ​കു​ന്നു​ണ്ട്.
വോ​ട്ട​ർ​മാ​രെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ പോ​ളിംഗ് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ ചു​മ​രു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​തി​ക്കു​ക​യോ സ്ഥാ​പി​ക്കു​ക​യോ ചെ​യ്യു​ന്ന പോ​സ്റ്റ​റു​ക​ളും ബോ​ർ​ഡു​ക​ളും വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം നീ​ക്കം ചെ​യ്ത് വൃ​ത്തി​യാ​ക്കും.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് റാ​മ്പ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .

പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ
ക്ര​മീ​ക​ര​ണം കോ​വി​ഡ്
പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ​ക​ല​ക്ട​ർ സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു.
പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ത​ലേ​ദി​വ​സം അ​ണു​വി​മു​ക്ത​മാ​ക്കും. ഒ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ നാ​ല് പോ​ളിം ഉ​ദ്യോ​ഗ​സ്ഥ​രും ഒ​രു അ​റ്റ​ൻ​ന്‍ററം ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് ഉ​ണ്ടാ​വു​ക. ബൂ​ത്ത് ഏ​ജ​ന്‍റുമാ​രു​ടെ എ​ണ്ണം പ​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. ഏ​ജ​ന്‍റുമാ​രു​ടെ ഇ​രി​പ്പി​ടം സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് ക്ര​മീ​ക​രി​ക്കും. ഉ​ദ്യോ​ഗ​സ്ഥ​ർ ത​ലേ​ദി​വ​സം മു​ത​ൽ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ താ​മ​സി​ക്കും.
പോ​ളിം​ഗ് ബൂ​ത്തി​ന് പു​റ​ത്ത് വെ​ള്ളം, സോ​പ്പ് എ​ന്നി​വ​യും അ​ക​ത്ത് സാ​നി​റ്റൈ​സ​റും ല​ഭ്യ​മാ​ക്കും. പോ​ളിം​ഗ് ബൂ​ത്തി​ന് മു​ൻ​പി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ക്യൂ ​നി​ൽ​ക്കു​ന്ന​തി​ന് നി​ശ്ചി​ത അ​ക​ല​ത്തി​ൽ പ്ര​ത്യേ​കം അ​ട​യാ​ള​മി​ടും.
സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും വെ​വ്വേ​റെ വ​രി​യു​ണ്ടാ​കും. പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്ക് പു​റ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളും മ​റ്റും സ്ലി​പ്പ് വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ൽ അ​വി​ടെ വെ​ള്ളം, സോ​പ്പ്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ ക​രു​ത​ണ​മെ​ന്ന് ക​ല​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.
സ്ലി​പ്പ് വി​ത​ര​ണ​ത്തി​ന് ര​ണ്ടു​പേ​രി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. ഇ​വ വി​ത​ര​ണം ചെ​യ്യു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് കൈ​യു​റ എ​ന്നി​വ ധ​രി​ച്ചി​രി​ക്ക​ണം.