അംഗീകാരമില്ലാതെ പ്ര​ച​ാര​ണം: ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യുഡിഎഫ്
Sunday, November 29, 2020 11:52 PM IST
തി​രു​വ​മ്പാ​ടി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയെ​ന്ന വ്യാ​ജേ​ന പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ യു​ഡി​എ​ഫ് ചെയ​ർ​മാ​ൻ ബാ​ല​നാ​രാ​യ​ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ടു​വ​ള്ളി ബ്ലോ​ക്ക് ആ​റാം വാ​ർ​ഡ് ഡി​വി​ഷ​ൻ ആ​ന​ക്കാം​പൊ​യി​ൽ യു ​ഡി എ​ഫ് സ്ഥാ​നാ​ർ​ഥിയാ​യ തോ​മ​സ് (ബാ​ബു) ക​ള​ത്തൂ​രി​നെ യു​ഡി​എ​ഫ് നേ​തൃ​ത്വ​വും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യും അം​ഗീ​ക​രി​ച്ച് കൈ​പ്പ​ത്തി ചി​ഹ്ന​വും അ​നു​വ​ദി​ച്ചു സ്ഥാ​നാ​ർ​ഥിയാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ യുഡിഎ​ഫി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​(ജോ​സ​ഫ്) വി​ഭാ​ഗ​ത്തി​ലെ ജി​വി​ൻ ജോ​സ് എ​ന്ന ഷി​നോ​യ് അ​ട​യ്ക്കാ​പ്പാ​റ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ന്ന പേ​രി​ൽ പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. യു​ഡി​എ​ഫ് അ​നു​മ​തി​യി​ല്ലാ​തെ സ്വ​ന്തം​നി​ല​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ​ക്കെ​തി​രേന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്് ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ബാ​ല​നാ​രാ​യ​ണ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
യു​ഡി​എ​ഫ് സ്ഥാ​നാ​ർഥി​യാ​യി ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ വേ​റൊ​രു വ്യ​ക്തി ന​ട​ത്തു​ന്ന പ്ര​ച​ര​ണ​ത്തി​ന് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തോ​മ​സ് ക​ള​ത്തൂ​രും കൊ​ടു​വ​ള്ളി റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.
അ​തി​നി​ടെ ആ​ന​ക്കാം​പൊ​യി​ൽ ഡി​വി​ഷ​നി​ലേ​ക്ക് മ​ത്സ​ര രം​ഗ​ത്തു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ​ഫ്) വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി ഷി​നോ​യ് അ​ട​യ്ക്കാ​പാ​റ​യു​ടെ ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും ന​ശി​പ്പി​ച്ച​താ​യി തി​രു​വ​മ്പാ​ടി പോ​ലീ​സിൽ അ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി. ആ​ന​ക്കാം​പൊ​യി​ൽ, മു​ത്ത​പ്പ​ൻ​പു​ഴ, പു​ല്ലൂ​രാം​പാ​റ, പൊ​ന്നാ​ങ്ക​യം,പു​ന്ന​ക്ക​ൽ, വ​ഴി​ക്ക​ട​വ്, പ​ള്ളി​പ്പ​ടി, മാ​വാ​തു​ക്ക​ൽ, എ​ന്നി​വ​ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച പോ​സ്റ്റ​റു​ക​ളും ബോ​ർ​ഡു​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.