അ​ഴി​മ​തി ഭ​ര​ണ​ത്തി​നെ​തി​രേ ജ​നം വി​ധി​യെ​ഴു​തും: സി.​പി.​എ അ​സീ​സ്
Sunday, November 29, 2020 11:52 PM IST
പേ​രാ​മ്പ്ര: ക​ള്ള​ക്ക​ട​ത്ത് മാ​ഫി​യാ ഭ​ര​ണ​ത്തി​നെ​തി​രേ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം വി​ധി​യെ​ഴു​തു​മെ​ന്ന് മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ അ​സീ​സ്. പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ർ​ജാ​ന ടീ​ച്ച​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​യ​രോ​ത്ത് പൊ​യി​ലി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ലാ​ളി വ​ര്‍​ഗ സം​സ്‌​കാ​ര​ത്തി​ല്‍ നി​ന്നും മാ​റി സ​മ്പ​ന്ന വ​ര്‍​ഗ സം​സ്‌​കാ​ര​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി സി​പി​എം മാ​റി​യെ​ന്നും അ​സീ​സ് പ​റ​ഞ്ഞു.
കെ.​എം ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​എ​സ് സു​നി​ൽ​കു​മാ​ർ, ഇ.​പി മു​ഹ​മ്മ​ദ്, സി.​ടി ബാ​ല​ൻ നാ​യ​ർ, ശ്രീ​ധ​ര​ൻ ക​ല്ലാ​ട്ട് താ​ഴെ, ആ​ർ.​പി നാ​രാ​യ​ണ​ൻ, പി.​കെ റ​ഹീം, പി.​കെ കൃ​ഷ്ണ​ദാ​സ്, അ​മ്മ​ദ് എ​ട​യാ​ട​ത്തി​ൽ, ബോ​ബി സു​ധീ​ഷ്, ബ്ലോ​ക്ക് സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ ശ്വേ​ത ശ​ശി​കു​മാ​ർ, മ​നോ​ജ് എ​ടാ​ണി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥിക​ളാ​യ മ​ർ​ജാ​ന ടീ​ച്ച​ർ, യു.​സി അ​നീ​ഫ, പു​ഷ്പ ചെ​റു​ക​ല്ലാ​ട്ട് പ്ര​സം​ഗി​ച്ചു.