ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള​ ഗ​വേ​ഷ​ണ കേ​ന്ദ്രം ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Friday, November 27, 2020 11:12 PM IST
കോ​ഴി​ക്കോ​ട്: സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ​യും സു​ഗ​ന്ധ​വി​ള ഇ​ന​ങ്ങ​ളു​ടെ​യും വ്യാ​പ​ന​ത്തി​നാ​യി ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു. ക​ര്‍​ണാ​ട​ക ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ പ്രി​സി​ഷ​ന്‍ ഫാ​ര്‍​മിം​ഗ്, തെ​ലു​ങ്കാ​ന​യി​ലെ ഒ​രു ക​ര്‍​ഷ​ക​ന്‍ എ​ന്നി​വ​രു​മാ​യാ​ണ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ച​ത്.
ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​വും സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ പ്രി​സി​ഷ​ന്‍ ഫാ​ര്‍​മിം​ഗും മൂ​ന്നു ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലാ​ണ് ഒ​പ്പു​വ​ച്ച​ത്. കു​രു​മു​ള​ക്, മ​ഞ്ഞ​ള്‍, ഇ​ഞ്ചി എ​ന്നീ സു​ഗ​ന്ധ​വി​ള​ക​ളു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ള്‍ ഇ​നി​മു​ത​ല്‍ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്‌​സ​ല​ന്‍​സ് ഇ​ന്‍ പ്രി​സി​ഷ​ന്‍ ഫാ​ര്‍​മിം​ഗി​ന് ഉ​ത്പാ​ദി​പ്പി​ക്കാ​നാ​വും.
ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ച ഈ ​സാ​ങ്കേ​തി​ക വി​ദ്യ ക​ര്‍​ണാ​ട​ക​യി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കും​വി​ധം പ​ക​ര്‍​ന്നു​ന​ല്‍​കു​ക​യാ​ണ് ഈ ​ധാ​ര​ണ​പ​ത്രം മൂ​ലം ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ള്‍ മ​ണ്ണി​ന്‍റെ ഫ​ല​ഭൂ​യി​ഷ്ട​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും അ​തു​വ​ഴി ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൂ​ട്ടു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്ന് സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ സ​ന്തോ​ഷ് ജെ. ​ഈ​പ്പ​ന്‍ പ​റ​ഞ്ഞു.
ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​യ്ക്കു​ന്ന​ത് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഗു​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍​പേ​രി​ലേ​ക്കെ​ത്താ​നും ഏ​റ്റ​വും മി​ക​ച്ച ഉ​ത്പ​ന്നം ത​ന്നെ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ല​ഭ്യ​മാ​കാ​നും സ​ഹാ​യ​ക​മാ​കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.