കാ​യ​ണ്ണ​യി​ൽ കോ​വി​ഡ് കു​തി​ക്കു​ന്നു
Friday, November 27, 2020 11:10 PM IST
പേ​രാ​മ്പ്ര: കാ​യ​ണ്ണ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് കു​തി​ക്കു​ന്നു. ര​ണ്ട് ദി​വ​സ​ത്തി​നി​ടെ 41 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 25 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി.
11-ാം വാ​ർ​ഡി​ൽ 14 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ന​ട​ത്തി​യ ടെ​സ്റ്റി​ൽ മൂ​ന്ന് പേ​ർ​ക്കും 24 ന് ​ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ൽ 13 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നു​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

പേ​രാ​മ്പ്ര മേ​ഖ​ല​യി​ൽ 24 പേ​ർ​ക്ക് പോ​സി​റ്റീ​വ്

പേ​രാ​മ്പ്ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ 87 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 24 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി. നൊ​ച്ചാ​ട്- ഒ​ൻ​പ​ത്,ച​ക്കി​ട്ട​പാ​റ - ര​ണ്ട്, കൂ​ത്താ​ളി, ച​ങ്ങ​രോ​ത്ത്, കാ​യ​ണ്ണ, വേ​ളം എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഓ​രോ​ന്ന് വീ​ത​വും പേ​രാ​മ്പ്ര​യി​ൽ ഒ​ൻ​പ​തു​മാ​ണ് രോ​ഗി​ക​ൾ.