കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ചവരുത്തരുതെന്ന്
Friday, November 27, 2020 11:09 PM IST
കോ​ഴി​ക്കോ​ട്:​ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്ത​രു​തെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​ന് ക​ള​ക്ട​റേ​റ്റി​ല്‍ വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. മാ​സ്‌​ക് ഉ​പ​യോ​ഗം ക​ര്‍​ശ​ന​മാ​ക്കു​ക​യും ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.പ്ര​ചാ​ര​ണ​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് സ​മ​യ​ത്തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പോ​ലീ​സി​നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.
രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍ സ്വ​യം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​രാ​കു​ന്ന​തി​ന് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് ഫ​സ്‌റ്റ് ലൈന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി നി​ര്‍​ത്ത​ലാ​ക്കാ​നും ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ല്‍ വി​ട്ടു​കൊ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.
ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റും സെ​ക്ക​ന്‍റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ന്‍​ഐ​ടി മെ​ഗാ ബോ​യ്സ് ഹോ​സ്റ്റ​ല്‍ പ​ക​രം മ​റ്റൊ​രു കേ​ന്ദ്രം ക​ണ്ടെ​ത്തു​ന്ന​തു​വ​രെ ചി​കി​ത്സാ കേ​ന്ദ്ര​മാ​യി തു​ട​രും. ജി​ല്ല​യി​ല്‍ കോ​വി​ഡാ​ന​ന്ത​ര ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ക്ലി​നി​ക്കു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും.
തീ​ര​ദേ​ശ മേ​ഖ​ല​ക​ളെ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​കോ​വി​ഡ് വ്യാ​പ​നം ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.
ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണ​വും പി​ഴ ഈ​ടാ​ക്കി​യ കേ​സു​ക​ളു​ടെ എ​ണ്ണ​വും അ​വ​ലോ​ക​നം ചെ​യ്തു. ചാ​ര്‍​ജ്ജ് ചെ​യ്ത കേ​സു​ക​ള്‍ ജാ​ഗ്ര​ത പോ​ര്‍​ട്ട​ലി​ല്‍ ചേ​ര്‍​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സാം​ബ​ശി​വ റാ​വു, പോ​ലീ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.