യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വൻ​ഷ​ൻ
Friday, November 27, 2020 11:09 PM IST
തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ഡി​എ​ഫ് തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​ജെ. കു​ര്യാ​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ക​ൺവ​ൻ​ഷ​നി​ൽ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ്, ഡി​സി​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ, വി.​കെ. ഉ​സ്സൈ​ൻ​കു​ട്ടി, കെ.​ടി. മ​ൻ​സൂ​ർ, ജോ​യി​ക്കു​ട്ടി ലൂ​ക്കോ​സ്, ബോ​സ്സ് ജേ​ക്ക​ബ്, ബ​ൽ​ക്കീ​സ് ടീ​ച്ച​ർ, ബാ​ബു ക​ള​ത്തൂ​ർ, ബി​ജു എ​ണ്ണാ​ർ​മ​ണ്ണി​ൽ, കെ.​എ. അ​ബ്ദു​റ​ഹ്മാ​ൻ, ടോ​മി കൊ​ന്ന​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജാ​ഥാ പ​ര്യ​ട​നം
ഇ​ന്ന് തു​ട​ങ്ങും

പേ​രാ​മ്പ്ര: ചെ​റു​വ​ണ്ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളാ​യി ന​ട​പ്പി​ലാ​ക്കി​യ ഭ​ര​ണ നേ​ട്ട​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന് ഇ​ന്നും നാ​ളെ​യു​മാ​യി ജാ​ഥാ പ​ര്യ​ട​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു .
ജാ​ഥാ ലീ​ഡ​ർ കെ.​പി ബി​ജു​വും എ​ക്സി​ക്യൂ​ട്ടീ​വ് ലീ​ഡ​ർ കൊ​യി​ലോ​ത്ത് ഗം​ഗാ​ധ​ര​നും പൈ​ല​റ്റ് കെ.​സി മൊ​യ്തു​വും മാ​നേ​ജ​ർ സി.​സു​ജി​ത്തു​മാ​ണ് . ഇ​ന്ന് രാ​വി​ലെ 9.30 ന് ​മ​ണി​യ​ൻ​കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് ചെ​റു​വ​ണ്ണൂ​രി​ൽ സ​മാ​പി​ക്കും

സ്ഥാ​നാ​ര്‍​ഥിക​ള്‍​ക്ക്
മാ​ര്‍​ഗനി​ര്‍​ദേശം ന​ല്‍​കി

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍​ക്ക് മാ​ര്‍​ഗനി​ര്‍​ദേശം ന​ല്‍​കി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.