വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ർ​മിച്ച കു​ളത്തിൽ മ​ത്സ്യ​കൃഷി
Friday, November 27, 2020 11:09 PM IST
തി​രു​വ​മ്പാ​ടി:​ പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ് പ്ല​സ് വ​ൺ ക്ലാ​സുക​ൾ തു​ട​ങ്ങാ​നു​ള്ള നീ​ണ്ട കാ​ത്തി​രി​പ്പി​നി​ട​യി​ൽ സ്വ​ന്ത​മാ​യി കു​ളം നി​ർ​മിച്ച് മ​ത്സ്യ​ക്കൃ​ഷി ചെ​യ്യു​ക​യാ​ണ് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്ക്കൂ​ളി​ലെ മൂ​വ​ർ സം​ഘം. പ്ല​സ്സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളാ​യ ജെ​റോം എ​മ്മാ​നു​വ​ൽ അ​ജു, അ​ഞ്ച​ൽ ജോ​ബി, ഹി​ല്ലാ​രി​യോ​സ് ലി​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള​വ​ർ​ക്കു മാ​തൃ​ക​യാ​യി മ​ത്സ്യ​ക്കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യ​ത്.

ഹി​ല്ലാ​രി​യോ​സി​ന്‍റെ പി​താ​വ് ലി​ബി ത​ന്‍റെ പു​ര​യി​ട​ത്തി​ൽ വീ​ടി​ന​ടു​ത്തു​ള്ള സ്ഥ​ലം കു​ളം നി​ർ​മ്മി​ക്കാ​നാ​യി വി​ട്ടു​കൊ​ടു​ത്തു. ലി​ബി​യു​ടെ പു​ര​യി​ട​ത്തി​ൽ നാ​ല​ര മീ​റ്റ​ർ നീ​ള​വും മൂ​ന്ന് മീ​റ്റ​ർ വീ​തി​യും ഒ​ന്ന​ര മീ​റ്റ​ർ ആ​ഴ​വു​മു​ള്ള ഒ​രു കു​ളം നി​ര്‍​മി​ച്ചു.​ തി​ലോ​പ്പി ഇ​ന​ത്തി​ൽ​പ്പെ​ട്ട 'ചി​ത്ര​ല​ട' മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി.

മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന ച​ട​ങ്ങ് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​ന്‍റ​ണി കെ.​ജെ. നി​ർ​വഹി​ച്ചു. സ്കൂ​ളി​ലെ അ​ദ്ധ്യാ​പ​ക​നും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​റു​മാ​യ വി​നോ​ദ് വെ​ട്ട​ത്ത് മൂ​ന്ന് പേ​രു​ടെ​യും മാ​താ​പി​താ​ക്ക​ൾ തുടങ്ങിയവ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.