കോ​ഴി ഫാം ​ ക​ത്തി​ന​ശി​ച്ചു.
Thursday, November 26, 2020 11:49 PM IST
കോ​ട​ഞ്ചേ​രി: മ​ഞ്ഞു​വ​യ​ൽ ചി​റ്റാ​ട്ട് സി.​ജെ. ബി​ജു​വി​ന്‍റെ കോ​ഴി​ഫാം തീ​പി​ടി​ത്ത​ത്തി​ൽ പൂ​ർ​ണമാ​യി ക​ത്തി​ന​ശി​ച്ചു.​ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഫാ​മി​ലു​ണ്ടാ​യി​രു​ന്ന 1500-കോ​ഴി​ക​ളും അ​ഗ്നി​ക്കി​ര​യാ​യി.2500 കോ​ഴി​ക​ളെ വ​ള​ർ​ത്താ​ൻ ശേ​ഷി​യു​ള്ള ഫാം ​ആ​ണ് ക​ത്തി ന​ശി​ച്ച​ത്.
അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.​കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.​മു​ക്കം ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും മ​ഞ്ഞു​വ​യ​ൽ റോ​ഡി​ൽ ക​ലു​ങ്ക് പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ട സ്ഥ​ല​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ സാ​ധി​ച്ചി​ല്ല. നാ​ല​ര​ല​ക്ഷം രൂ​പ​യോ​ളം ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു.

ബി​എ​ഡ് സീ​റ്റൊ​ഴി​വ്

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പ്പാ​റ​യി​ലെ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ബി​എ​ഡ് കോ​ള​ജി​ൽ കോ​മേ​ഴ്‌​സ്, ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, നാ​ച്ചു​റ​ൽ സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താത്പര്യമുള്ളവർ 28ന് 11 ​മ​ണി​ക്ക് കോ​ള​ജ് ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​ര​ണം. ഫോ​ൺ: 949590 5707,9605647480