മി​നി സ്റ്റേ​ഡി​യം ക​യ്യേ​റി​യെ​ന്ന്; പ്ര​ദേ​ശ​വാ​സി​ക​ൾ ധ​ർ​ണ ന​ട​ത്തി
Tuesday, November 24, 2020 1:09 AM IST
മു​ക്കം: കാ​ര​ശ്ശേ​രി പാ​റ​ത്തോ​ട് സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ടം മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ റോ​ഡും ഗ്രൗ​ണ്ടും ക​യ്യേ​റി നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പാ​റ​ത്തോ​ട് പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത ഇ​ല്ലാ​താ​ക്കും വി​ധം സ്ഥ​ലം ക​യ്യേ​റി പു​തി​യ സാം​സ്കാ​രി​ക നി​ല​യ​ത്തി​നാ​യി ന​ട​ക്കു​ന്ന കെ​ട്ടി​ട നി​ർ​മാ​ണം തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ത്താ​ൻ ക​രാ​റു​കാ​ര​നും ഉ​ദ്യോ​ഗ​സ്ഥ​രും ശ്ര​മി​ക്കു​ന്നു എ​ന്നാ​ണാ​രോ​പ​ണം. ഫാ​ത്തി​മ എ​സ്റ്റേ​റ്റ് മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഡി.​ടി. ഡി​ക്രൂ​സ് പ​ഞ്ചാ​യ​ത്ത് മി​നി സ്റ്റേ​ഡി​യ​ത്തി​നാ​യി സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ധ​ർ​ണ പാ​റ​ത്തോ​ട് പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു.