മി​ഠാ​യി​ത്തെ​രു​വ് മു​ഖ്യ വി​ഷ​യ​മാ​ക്കാ​ൻ നീ​ക്കം
Tuesday, November 24, 2020 1:09 AM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്‍റെ ആ​സ്ഥാ​ന​വും അ​ന്ത​ർ​ദേ​ശീ​യ​ദേ​ശീ​യ ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന പു​രാ​ത​ന വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വ് ത​ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ൽ മു​ഖ്യ വി​ഷ​യ​മാ​കു​ന്നു. വാ​ഹ​ന നി​രോ​ധ​ന​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ന്ന​യി​ക്കാ​നാ​ണ് വ്യാ​പാ​രി​ക​ളു​ടെ നീ​ക്കം. കോ​ർ​പ​റേ​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ വ്യാ​പാ​രി​ക​ൾ ഇ​ക്കാ​ര്യം നേ​രി​ട്ട​റി​യി​ച്ചു ക​ഴി​ഞ്ഞു.
ന​വീ​ക​ര​ണ​സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണ വേ​ള​യി​ൽ കി​ഡ്സ​ണ്‍ കോ​ർ​ണ​ർ, ലി​ങ്ക് റോ​ഡ്, മു​ത​ല​ക്കു​ളം, പാ​ർ​ക്കിം​ഗ് പ്ലാ​സ​ക​ൾ, കോ​ർ​ട്ട് റോ​ഡ് മാ​നാ​ഞ്ചി​റ ക്രോ​സ് റോ​ഡ് ഉ​ൾ​പ്പെ​ടെ ത​റ​ക്ക​ല്ലി​ട്ടു അ​ധി​കാ​രി​ക​ൾ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ച്ചി​ല്ലെ​ന്ന വി​കാ​ര​മാ​ണ് വ്യാ​പാ​രി​ക​ൾ പ​ങ്ക് വ​യ്ക്കു​ന്ന​ത്.
വാ​ഹ​ന നി​രോ​ധ​നം മൂ​ലം രാ​ധ കോ​യ​ൻ​കോ, ഗ്രാ​ൻ​ഡ് ബ​സാ​ർ, ചെ​ട്ടി​യാ​ർ കോ​ന്പൗ​ണ്ട്, ലാ​ൻ​ഡ് വേ​ൾ​ഡ് ഉ​ൾ​പ്പെ​ടെ നി​ല​വി​ലു​ള്ള നി​ര​വ​ധി പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ൾ വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ത​ൻ​മൂ​ലം അ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എം​പി റോ​ഡ്, പി​എം താ​ജ് റോ​ഡ്, കോ​ർ​ട്ട് റോ​ഡ്, മേ​ലെ പാ​ള​യം, വൈ​ക്കം ബ​ഷീ​ർ റോ​ഡ്, ജി​എ​ച്ച് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തി ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​ക്കു​ന്നു. അ​തു​മൂ​ലം മി​ഠാ​യി​ത്തെ​രു​വും ചു​റ്റു​മു​ള്ള മു​ഴു​വ​ൻ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​വെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
മി​ഠാ​യി​ത്തെ​രു​വി​ൽ എ​ത്തു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും ക​ലാ പ്രേ​മി​ക​ൾ​ക്കും എ​സ്.​കെ. പൊ​റ്റ​ക്കാ​ട് ച​ത്വ​ര​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ വി​ശാ​ല​വും സൗ​ക​ര്യ​പ്ര​ദ​മാ​യി പു​ൽ​ത്ത​കി​ടി​യും ഇ​രി​പ്പി​ട​ങ്ങ​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി മാ​നാ​ഞ്ചി​റ മൈ​താ​നം ന​വീ​ക​രി​ച്ചു തു​റ​ന്നു ക​ഴി​ഞ്ഞു. ഇ​ത് മൂ​ലം വാ​ഹ​നം നി​രോ​ധി​ച്ച​വ​ർ​ക്ക് പോ​ലും ആ​ദ്യ​ത്തെ എ​തി​ർ​പ്പ് ഇ​പ്പോ​ൾ ഉ​ണ്ടാ​വു​ക​യി​ല്ല. നി​ത്യ ചെ​ല​വി​ന് ക​ട ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ സ്വ​ന്തം സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ൻ​പി​ൽ തെ​രു​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ദ​യ​നീ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്ന് മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സി.​ഇ. ചാ​ക്കു​ണ്ണി പ​റ​ഞ്ഞു.